'ഓപറേഷൻ സിന്ദൂറിൽ പാർലമെൻ്റിൽ പ്രത്യേക സമ്മേളനം നടത്തണം': ആവശ്യം ശക്തമാക്കി പ്രതിപക്ഷം
16 പാർട്ടികളിലെ എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ പാർലമെൻ്റിൽ പ്രത്യേക സമ്മേളനം നടത്തണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. 16 പാർട്ടികളിലെ എംപിമാർ സർക്കാരിന് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു.
സർവകക്ഷി സംഘങ്ങൾ മറ്റ് രാജ്യങ്ങളിൽ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ രാജ്യത്തെ രാഷ്ട്രീയ പാർട്ടികളോടും പൗരൻമാരോടും കാര്യങ്ങൾ വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയൻ ചോദിച്ചു.
ഓപറേഷൻ സിന്ദൂറിനും ഇന്ത്യ-പാക് വെടിനിർത്തലിനും പിന്നാലെ പ്രതിപക്ഷം ആവശ്യപ്പെട്ട പ്രധാനപ്പെട്ട കാര്യമായിരുന്നു പാർലമെൻ്റിൽ പ്രത്യേക സമ്മേളനം നടത്തുക എന്നുള്ളത്. എന്നാൽ വിഷയത്തിൽ ഒരു തീരുമാനത്തിലെത്താൻ കേന്ദ്രം തയ്യാറായിരുന്നില്ല. പിന്നാലെയാണ് ഇൻഡ്യാ സഖ്യത്തിലെ 16 പാർട്ടികളിലെ എംപിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
Next Story
Adjust Story Font
16

