Quantcast

എഎപിക്ക് ദേശീയ പാർട്ടി പദവി, പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത... അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല.

MediaOne Logo

Web Desk

  • Published:

    10 April 2023 4:19 PM GMT

Twitter Trending
X

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാംഗ്ലൂരിന്‍റെ വെടിക്കെട്ട് #RCBvsLSG

ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ബാംഗ്ലൂരിന് തകര്‍പ്പന്‍ സ്കോര്‍. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബാംഗ്ലൂര്‍ 212 റണ്‍സെടുത്തു. വിരാട് കോഹ്ലിയും ഡുപ്ലസിയും ചേര്‍ന്ന് ബാംഗ്ലൂരിനായി വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. സെഞ്ച്വറി കൂട്ടുകെട്ടിലേക്ക് കുതിച്ച കോഹ്ലി-ഡുപ്ലസി സഖ്യത്തെ അമിത് മിശ്രയാണ് പിരിച്ചത്. പക്ഷേ അപ്പോഴേക്കും ലഖ്നൗ ഒരുപാട് വൈകിയിരുന്നു. ബാംഗ്ലൂരിന്‍റെ ടീം സ്കോര്‍ 96ല്‍ നില്‍ക്കെയാണ് വിരാടിനെ മിശ്ര വീഴത്തുന്നത്. 44 പന്തില്‍ നാല് ബൌണ്ടറിയും നാല് സിക്സറുകളുമുള്‍പ്പെടെ 61 റണ്‍സ് നേടിയായിരുന്നു കോഹ്ലിയുടെ മടക്കം.

എന്നാല്‍ ആ വിക്കറ്റിന് ശേഷം കാര്യമായൊന്നും ചെയ്യാന്‍ ലക്നൌ ബൌളര്‍മാര്‍ക്കായില്ല. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡുപ്ലസിയും മാക്സ്വെല്ലും ചേര്‍ന്ന് ബോളിങ് സൈഡിനെ തല്ലി വശംകെടുത്തി. ബാംഗ്ലൂരിന്‍റെ ടീം സ്കകോര്‍ കുതിച്ചു. ഇതിനിടയില്‍ ഡുപ്ലസിയും മാക്സ്വെല്ലും അര്‍ധ സെഞ്ച്വറി കുറിച്ചു. ആദ്യ വിക്കറ്റ് സെഞ്ച്വറി കൂട്ടുകെട്ടിനരികെ വീണെങ്കില്‍ രണ്ടാം വിക്കറ്റില്‍ ബാംഗ്ലൂര്‍ പാര്‍ട്ണര്‍ഷിപ്പ് 100 കടന്നു. ഡുപ്ലസിയും മാക്സ്വെല്ലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ ബാംഗ്ലൂരിനായി 115 റണ്‍സ് കുറിച്ചു.

എ.എ.പിക്ക് ദേശീയ പാർട്ടി പദവി "राष्ट्रीय पार्टी"

ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചു. സി.പി.ഐക്കും എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല.

രണ്ട് പാർലമെന്‍റ് തെരഞ്ഞെടുപ്പുകൾക്കും 21 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും ശേഷമാണ് തീരുമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നാഗാലാൻഡിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിൽ എ.ഐ.ടി.സി, വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത എന്നിവയ്ക്ക് സംസ്ഥാന രാഷ്ട്രീയ പാർട്ടി പദവി ലഭിച്ചു.

തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി "National Party"

എൻ.സി.പിക്കും തൃണമൂൽ കോൺഗ്രസിനും ദേശീയ പാർട്ടി പദവി നഷ്ടമായി. സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല. നാഗാലാൻഡിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്), മേഘാലയയിൽ എ.ഐ.ടി.സി, വോയ്സ് ഓഫ് ദ പീപ്പിൾ പാർട്ടി, ത്രിപുരയിലെ തിപ്ര മോത എന്നിവയ്ക്ക് സംസ്ഥാന രാഷ്ട്രീയ പാർട്ടി പദവി ലഭിച്ചു.

ഡൽഹി, പഞ്ചാബ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ എ.എ.പി നിലവിൽ അധികാരത്തിലുണ്ട്. ഡല്‍ഹി, ഗോവ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടി പദവി ലഭിച്ചതോടെയാണ് എ.എ.പിക്ക് ദേശീയ പാർട്ടി പദവി ലഭിച്ചത്. ദേശീയ പാര്‍ട്ടി പദവി കർണാടകയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചോദനമാകുമെന്ന് എ.എ.പി എം.പി സഞ്ജയ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : ബിജെപിയുടെ സ്ഥാനാർഥി പട്ടിക വൈകും #ElectionCommission

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥി പട്ടിക വൈകും. പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് മുൻ മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നെങ്കിലും നാളെയോ മറ്റന്നാളോ ആവും ആദ്യഘട്ട പട്ടിക എന്നാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിരിക്കുന്നത്. സ്ഥാനാർഥി നിർണയത്തിലെ തർക്കങ്ങൾ തുടരുന്നതാണ് പട്ടിക വൈകുന്നതിന് കാരണം.

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത "Sharad Pawar"

പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെ ചൊല്ലി പ്രതിപക്ഷ നിരയിൽ ഭിന്നത. വിദ്യാഭ്യാസ യോഗ്യത ചർച്ചയാക്കുന്നതിനെതിരെ എൻസിപിയും ആർഎൽഡിയും രംഗത്തെത്തി. ഒരാളുടെ വിദ്യാഭ്യാസ യോഗ്യത രാഷ്ട്രീയ വിഷയം ആകുന്നത് എങ്ങനെ എന്ന്എൻസിപി അധ്യക്ഷൻ ശരദ് പവാർ ചോദിച്ചു. 'ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെവിഷയങ്ങൾ ചർച്ച ചെയ്യാനുണ്ട്. ജനങ്ങൾ തൊഴിലില്ലായ്മ, ക്രമസമാധാനം, വിലക്കയറ്റം എന്നിവയാൽ നട്ടം തിരിയുകയാണ്.

അതിനിടയിൽ ആരുടെയെങ്കിലും വിദ്യാഭ്യാസ ബിരുദം രാജ്യത്ത് ഒരു രാഷ്ട്രീയ പ്രശ്‌നമാക്കണോ? ഇന്ന് മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കപ്പെടുകയാണ്. മഹാരാഷ്ട്രയിൽ കാലവർഷക്കെടുതിയിൽ കൃഷി നശിച്ചു. ഈ വിഷയങ്ങളിലൊക്കെ ചർച്ചകൾ ആവശ്യമാണ്, ''ശരത് പവാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പ്രചരണം ഉപരിവർഗ ചിന്താഗതി ആണെന്നായിരുന്നു ഉത്തർപ്രദേശിലെ സാമുദായിക നേതാവും ആർഎൽഡി നേതാവുമായ ജയന്ത് സിൻഹയുടെ പ്രതികരണം. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിലെ എൻസിപിയുടെ നിലപാട് ഉദ്ധവ് പക്ഷ ശിവസേനയ്ക്ക് ആണ് തിരിച്ചടി ആയിരിക്കുന്നത്.

TAGS :

Next Story