Quantcast

'മുത്തശ്ശിയുടെ മരണകാരണം അന്വേഷിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല'; ഡല്‍ഹി പൊലീസിനെതിരെ ദീപ്‌കെ

അഭിഭാഷകനെ വിളിക്കാന്‍ അനുവദിച്ചില്ലെന്നും ദീപ്‌കെ

MediaOne Logo

Web Desk

  • Published:

    11 Oct 2026 10:38 PM IST

മുത്തശ്ശിയുടെ മരണകാരണം അന്വേഷിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; ഡല്‍ഹി പൊലീസിനെതിരെ ദീപ്‌കെ
X

മുംബൈ: ഡല്‍ഹി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. മുത്തശ്ശിയുടെ മരണവിവരം അറിയിച്ചിട്ടും ഫോണ്‍ വിളിക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. മരണകാരണം അന്വേഷിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. അഭിഭാഷകനെ വിളിക്കാന്‍ അനുവദിച്ചില്ലെന്നും ദീപ്‌കെ പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു.

രണ്ട് മിനിറ്റ് സമയത്തേക്കാണ് ഫോണ്‍ ആവശ്യപ്പെട്ടത്. അതുപോലും എന്തുകൊണ്ടാണ് തനിക്ക് നിഷേധിക്കപ്പെട്ടത്? തന്റെ കുടുംബത്തെ മാനസികമായി തളര്‍ത്താനാണ് ഡല്‍ഹി പൊലീസ് ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നരയ്ക്ക് തന്റെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് 'മകന്‍ കുറേക്കാലം ജയിലില്‍ കിടക്കും' എന്ന് പറഞ്ഞതിന്റെ ഉദ്ദേശം എന്തായിരുന്നു. തന്റെ കുടുംബത്തെ മാനസികമായി പീഡിപ്പിക്കാനാണോ ലക്ഷ്യമിട്ടിരുന്നതെന്നും ദീപ്‌കെ ചോദിച്ചു.

നിലവില്‍ മുത്തശ്ശിയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ദീപ്‌കെ മുംബൈയിലേക്ക് മടങ്ങിയിരിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ സിജെപി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയതായിരുന്നു ദീപ്‌കെ.

സഹപ്രവര്‍ത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ക്കൊപ്പം ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ജന്തര്‍മന്തറിലെ പ്രതിഷേധ വേദിയിലെത്തുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ നേതാക്കളെ പൊലീസ് തടഞ്ഞുവെച്ചതായി കാണിക്കുന്ന വീഡിയോ ദീപ്‌കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് മൂവരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

TAGS :

Next Story