Quantcast

'പബ്ലിസിറ്റി സ്റ്റണ്ട്': ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി

മൂന്നു മില്യൺ ഫോളോവേഴ്‌സാണ് അഭിഷേകിന് ഇൻസ്റ്റഗ്രാമിലുള്ളത്

MediaOne Logo

Web Desk

  • Published:

    18 Nov 2022 11:29 AM GMT

പബ്ലിസിറ്റി സ്റ്റണ്ട്: ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ച ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി
X

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഔദ്യോഗിക വാഹനത്തിന് മുമ്പിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച ഉത്തർപ്രദേശ് കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ നിരീക്ഷക ചുമതലയുണ്ടായിരുന്ന അഭിഷേക് സിംഗിനെയാണ് ഒഴിവാക്കിയത്. നവംബർ ഏഴിനാണ് ഇയാളെ അഹമ്മദാബാദ് ജില്ലയിലെ ബാപുനഗർ, അസർവാ മണ്ഡലങ്ങളുടെ മുഖ്യനിരീക്ഷകനായി നിയമിച്ചിരുന്നത്.

ഔദ്യോഗിക പദവി പബ്ലിസിറ്റി സ്റ്റണ്ടിനായി ദുരുപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയക്കുകയായിരുന്നു. നിരീക്ഷനായി ചുമതലയേറ്റ ശേഷം അഭിഷേക് ഔദ്യോഗിക വാഹനത്തിന് മുമ്പിൽ നിന്നുള്ള ചിത്രം പങ്കുവെക്കുകയായിരുന്നു. നിലവിലുള്ള ചുമതലയിൽ നിന്ന് ഇയാളെ നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത ഉത്തരവ് വരുന്നത് വരെ മറ്റു ചുമതലകൾ ഏൽപ്പിക്കരുതെന്നും പറഞ്ഞു.

2011 ബാച്ചിലെ ഐഎസ് ഓഫീസറായ ഇയാൾ വ്യാഴാഴ്ചയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 'ഒബ്‌സർവർ' എന്ന ബോർഡുള്ള കാറും ചിത്രത്തിലുണ്ടായിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ അഹമ്മദാബാദിലെ നിരീക്ഷകനായി ചേർന്നു എന്ന കുറിപ്പോടെയായിരുന്നു ഇയാൾ ചിത്രം പങ്കുവെച്ചത്. മൂന്നു മില്യൺ ഫോളോവേഴ്‌സാണ് അഭിഷേകിന് ഇൻസ്റ്റഗ്രാമിലുള്ളത്. ട്വിറ്ററിൽ 31000 ഫോളോവേഴ്‌സുമുണ്ട്.

Abhishek Singh IAS of Uttar Pradesh cadre has been removed from election duty for sharing pictures on Instagram

TAGS :

Next Story