Quantcast

'ഹൃദയഭേദകം': ബംഗളൂരു ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം കുറിച്ചു

MediaOne Logo

Web Desk

  • Published:

    4 Jun 2025 9:54 PM IST

ഹൃദയഭേദകം: ബംഗളൂരു ദുരന്തത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ഐപിഎല്ലിലെ ആര്‍സിബിയുടെ വിജയാഘോഷത്തിനെത്തി തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൃദയഭേദകം എന്നാണ് സംഭവത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസ്സെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം കുറിച്ചു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് തന്റെ മനസെന്നും മോദി കുറിച്ചു.

ബുധനാഴ്ച വൈകിട്ടാണ് തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചത്. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമാണ് അപകടമുണ്ടായത്. വന്‍ജനക്കൂട്ടമാണ് സ്റ്റേഡിയത്തിന് സമീപം തടിച്ചുകൂടിയത്. അതേസമയം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍.

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

TAGS :

Next Story