തമിഴ്‌നാട്ടിൽ വിജയ്‌യുടെ റാലിക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും 31 മരണം
പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമാണ്

Tamilaga Vettri Kazhagam Rally | Photo | Tamilaga Vettri Kazhagam Youtube
ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 31 പേർ മരിച്ചു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
അപകടത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ സംഭവസ്ഥലത്ത് നിന്ന് മടങ്ങി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിർദേശപ്രകാരം മാ സുബ്രഹ്മണ്യം അടക്കമുള്ള മന്ത്രിമാർ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സ്റ്റാലിൻ നാളെ കരൂറിലെത്തും.
പരിപാടിയിൽ പങ്കെടുക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായത്. ആളുകൾക്ക് അനങ്ങാൻ പോലും പറ്റാത്ത രീതിയിൽ വൻ ജനക്കൂട്ടമാണ് റാലിക്ക് എത്തിയത്. പരിക്കേറ്റവരെ കരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്നും മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
கரூரிலிருந்து வரும் செய்திகள் கவலையளிக்கின்றன.
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) September 27, 2025
கூட்ட நெரிசலில் சிக்கி மயக்கமுற்று மருத்துவமனையில் அனுமதிக்கப்பட்டுள்ள பொதுமக்களுக்குத் தேவையான உடனடி சிகிச்சைகளை அளித்திடும்படி,
முன்னாள் அமைச்சர் @V_Senthilbalaji, மாண்புமிகு அமைச்சர் @Subramanian_Ma அவர்களையும் - மாவட்ட…
Adjust Story Font
16

