Quantcast

നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു

കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം

MediaOne Logo

Web Desk

  • Published:

    17 Nov 2021 11:08 AM GMT

നടനും സംവിധായകനുമായ ആർഎൻആർ മനോഹർ അന്തരിച്ചു
X

നടനും സംവിധായകനുമായ ആർ എൻ ആർ മനോഹർ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കെ എസ് രവികുമാറിന്റെ ബാന്റ് മാസ്റ്റർ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് തുടക്കം. പിന്നീട് അദ്ദേഹത്തിന്റെ സൂര്യൻ ചന്ദ്രൻ എന്ന ചിത്രത്തിലും പ്രവർത്തിച്ചു. ഐ വി ശശി സംവിധാനം ചെയ്ത കോലങ്ങൾ എന്ന തമിഴ്ചിത്രത്തിലൂടെയാണ് മനോഹർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ചിത്രത്തിൽ ഐ.വി ശശിയുടെ സംവിധാന സഹായി കൂടിയായി പ്രവർത്തിച്ചു. ദിൽ, വീരം, സലിം, മിരുതൻ, ആണ്ടവൻ കട്ടലൈ, കാഞ്ചന 3, അയോഗ്യ, കാപ്പാൻ, കൈതി, ഭൂമി, ടെഡി, 4 സോറി തുടങ്ങി അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. വിശാലിന്റെ വീരമേ വാഗൈ സൂഡും ആണ് അവസാന ചിത്രം.

2009 ൽ പുറത്തിറങ്ങിയ മാസിലമണി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മനോഹർ അരങ്ങേറ്റം കുറിച്ചത്. നന്ദ, ഷംന കാസിം, സന്താനം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി 2011 ൽ വെല്ലൂർ മാവട്ടം എന്ന ചിത്രവും സംവിധാനം ചെയ്തു.

Actor and director RNR Manohar (61) has passed away. He died of a heart attack this afternoon. Kovid was undergoing treatment at a private hospital in Chennai.

TAGS :

Next Story