Quantcast

ബോളിവുഡ് നടി മലൈക അറോറയുടെ പിതാവ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അനിൽ അറോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    11 Sept 2024 3:05 PM IST

Actor Malaika Aroras fathes jumps to death from Mumbai building
X

മുംബൈ: ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനിൽ അറോറയെ കെട്ടിടത്തിന്റെ മുകളിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചാടിയതാണെന്ന് പൊലീസ് മരിച്ചു. കുറച്ചുകാലമായി അനിൽ അറോറ വിഷാദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.

പഞ്ചാബി സ്വദേശിയായ അനിൽ അറോറ മെർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. മലയാളിയായ ജോയ്‌സ് പോളികാർപ്പ് ആണ് ഭാര്യ. മലൈക അറോറ, അമൃത അറോറ എന്നിവരാണ് മക്കൾ. തന്റെ 11 വയസ്സ് മുതൽ മാതാപിതാക്കൾ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല.

രാവിലെ ഒമ്പത് മണിയോടെയാണ് അനിൽ അറോറയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല.

TAGS :

Next Story