Quantcast

നിയമസഭ തെരഞ്ഞെടുപ്പ്; നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് സൂചന

നഗര-ഗ്രാമീണ മേഖലകളിൽ നേട്ടമുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഈ രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുക്കുന്നതെന്ന് പാർട്ടി നേതൃത്വം

MediaOne Logo

ശരത് ഓങ്ങല്ലൂർ

  • Updated:

    2026-02-08 11:54:22.0

Published:

8 Feb 2026 4:54 PM IST

നിയമസഭ തെരഞ്ഞെടുപ്പ്; നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കുമെന്ന് സൂചന
X

ചെന്നൈ: തമിഴക വെട്രി കഴകം തലവനും നടനുമായ വിജയ് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് സൂചന. പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെയാണ് വിജയ് രണ്ട് സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് പറയുന്നത്. ദേശിയ മാധ്യമമായ ന്യൂസ് 18 ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

മത്സരത്തിനായി രണ്ട് മണ്ഡലങ്ങൾ കണ്ടെത്തി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നേതാക്കൾ പറയുന്നു. തെരഞ്ഞെടുപ്പ് തന്ത്രത്തിൻ്റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നേതാക്കൾ പറയുന്നു. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പാർട്ടി മുന്നേറ്റം ലക്ഷ്യമിട്ടാണ് വിജയ് മത്സരിക്കുന്ന മണ്ഡലങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈയിലെ വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലായിരിക്കും വിജയ് മത്സരിക്കുക. മണ്ഡലങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനം വിജയിയുടെ ആയിരിക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏക പാർട്ടി എന്ന അവകാശവാദവുമായാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. വരാനിരിക്കുന്നത് ത്രികോണ മത്സരമാണെന്ന നിരീക്ഷണങ്ങളേയും വിജയ് തള്ളിക്കളയുന്നുണ്ട്. ജനപിന്തുണയുള്ള ടിവികെയും ഭരിക്കുന്ന ഡിഎംകെയും തമ്മിലാണ് മത്സരമെന്നായിരുന്നു വിജയ് പറഞ്ഞിരുന്നത്. ടിവികെ സ്ഥാനാർഥികളാവാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചിട്ടുണ്ട്. തിരക്ക് കൂടിയതോടെ അപേക്ഷ ഫോം വിതരണം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.

വെള്ളിയാഴ്ച മുതലാണ് അപേക്ഷ ഫോം വിതരണം ആരംഭിച്ചത്. പനയൂരിലെ പാർട്ടി ഓഫീസിലാണ് ഫോം വിതരണം ആരംഭിച്ചത്. പ്രവർത്തകർ ഓഫീസിലേക്ക് ഇടിച്ച് കയറിയതോടെ പ്രദേശത്തുള്ളവരുടെ ജീവിതം പോലും സ്തംഭിച്ചിരുന്നു. ഇതോടെയാണ് അപേക്ഷ ഫോം വിതരണം ഓൺലൈനിലേക്ക് മാറ്റിയത്.

TAGS :

Next Story