ഇന്ത്യ-പാക് അതിർത്തിയോട് ചേർന്ന് വൈദ്യുതി നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പിന് അനുമതി; പ്രതിഷേധവുമായി കോൺഗ്രസ്
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് എംപിമാർ

ന്യൂഡൽഹി: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയോട് ചേർന്ന് വൈദ്യുതി നിലയം സ്ഥാപിക്കാൻ അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയതിൽ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. പ്രതിരോധ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ലംഘിച്ചുള്ള അനുമതി നൽകിയത് എങ്ങനെയെന്നാണ് കോൺഗ്രസ് എംപിമാർ ചോദിച്ചു. വിഷയം ചർച്ച ചെയ്യണമെന്നു ആവശ്യപ്പെട്ട് എംപിമാരായ മനീഷ് തിവാരി, മാണിക്കം ടാഗോർ എന്നിവർ ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് കേന്ദ്രം തയാറാകാത്തതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. തന്ത്രപ്രധാനമായ സൈനിക മേഖലക്ക് സമീപം ഇത്തരം സ്വകാര്യ കമ്പനികൾ ആരംഭിക്കുന്നത് കവചിത വാഹനങ്ങളുടെയും സൈനികരുടെയും നീക്കത്തെയും എങ്ങനെ ബാധിക്കുമെന്ന് മനീഷ് തിവാരി ആശങ്ക ഉയർത്തി. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും നോട്ടീസിൽ എംപിമാർ ചൂണ്ടിക്കാട്ടി.
Adjust Story Font
16