Quantcast

ഓൺലൈൻ ലുഡോയിൽ 17,000 രൂപയുടെ നഷ്ടം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹം കുറ്റിക്കാട്ടിൽ ഉളിപ്പിച്ചു

സുഹൃത്തായ വിഷ്ണുവിനെയാണ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്

MediaOne Logo
ഓൺലൈൻ ലുഡോയിൽ 17,000 രൂപയുടെ നഷ്ടം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്, മൃതദേഹം കുറ്റിക്കാട്ടിൽ ഉളിപ്പിച്ചു
X

ആഗ്ര: ഓൺലൈൻ ലുഡോയിലുണ്ടായ നഷ്ടത്തിൻ്റെ പേരിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. 17,000 രൂപയുടെ നഷ്ടമാണ് ഇവർക്ക് സംഭവിച്ചത്. രണ്ട് മാസം മുമ്പാണ് കൊലപാതകം നടന്നത്. അതാണ് ഇപ്പോൾ ചുരുളഴിഞ്ഞതെന്ന് അലിഗഡ് പൊലീസ് അറിയിച്ചു. ഹർദുവാഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചങ്ങേരി പ്രദേശത്ത് നവംബർ 13 നാണ് അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

ലക്ദിയ ഭൂഡ് ഗ്രാമത്തിൽ നിന്നുള്ള ദിനേശ് കുമാർ (30) എന്ന കർഷകനാണ് കൊല്ലപ്പെട്ടത്. നവംബർ ആദ്യം മുതൽ കാണാതായ ഇയാളെ കോൾ ഡീറ്റെയിൽസ്, സിസിടിവി ദൃശ്യങ്ങൾ, ഡിഎൻഎ പ്രൊഫൈലിംഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും ഇരയുടെ മോട്ടോർ സൈക്കിളും കണ്ടെത്തി.

ദിനേശിന്റെ സുഹൃത്തും കൂലി തൊഴിലാളിയുമായ വിഷ്ണുവിനെ (33) കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇരുവരും സുഹൃത്തുക്കളാണെന്നും പണം നൽകി ഓൺലൈൻ ലുഡോ കളിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഗെയിമിനിടെ, ഇവർക്ക് 17,000 രൂപ നഷ്ടപ്പെട്ടു. അത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ദിനേശിനെ ചുറ്റിക കൊണ്ട് ആക്രമിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ കൊലപ്പെടുത്തി.

പിന്നീട് മൃതദേഹം ചങ്ങേരിക്ക് സമീപമുള്ള ഒരു കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒളിപ്പിച്ചു. നവംബർ 14 ന് നാട്ടുകാർ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. റൂറൽ എസ്പി അമൃത് ജെയിൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു

TAGS :

Next Story