Quantcast

അഹമ്മദാബാദ് വിമാനാപകടം: 19 മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തി

ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയ ശേഷം തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ അന്തിമകര്‍മങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്

MediaOne Logo

Web Desk

  • Published:

    9 July 2025 12:11 PM IST

അഹമ്മദാബാദ് വിമാനാപകടം: 19 മൃതദേഹങ്ങളുടെ സംസ്‌കാര ചടങ്ങുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ നടത്തി
X

അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചവരുടെ മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങളുടെ അന്തിമ ചടങ്ങുകള്‍ ചൊവ്വാഴ്ച നടത്തി. മൃതദേഹത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളും കുടുംബത്തിന് കൈമാറിയ ശേഷം തിരിച്ചറിഞ്ഞതോ കണ്ടെത്തിയതോ ആയ മൃതദേഹങ്ങളാണിവ.

വിമാനത്തിലുണ്ടായിരുന്ന 260 പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കുടുംബങ്ങള്‍ക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ആകെ 26 മൃതദേഹങ്ങള്‍ കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്തു.

പ്രാഥമികമായി മൃതദേഹം ഏറ്റുവാങ്ങിയ ശേഷം രണ്ടാമത്തെ തവണ 7 കുടുംബങ്ങള്‍ മാത്രമാണ് മൃതദേഹ ഭാഗങ്ങള്‍ ഏറ്റുവാങ്ങിയത്. പ്രോട്ടോകോള്‍ അനുസരിച്ച് ബാക്കിയുള്ള 19 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കുടുംബങ്ങള്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റലിന് അനുമതി നല്‍കി.

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ തന്നെ കൂടുതല്‍ മൃതദേഹം ഭാഗങ്ങള്‍ ഭാവിയില്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബന്ധുക്കളെ വിവരം അറിയിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക ഘട്ടത്തില്‍ കുടുംബത്തിന് മൃതദേഹങ്ങള്‍ കൈമാറിയതിന് ശേഷവും 26 മൃതദേഹങ്ങള്‍ കണ്ടെത്തി.

TAGS :

Next Story