അഹമ്മദാബാദ് വിമാന അപകടം;അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
വിമാനാപകടത്തിൽ മരിച്ചവർക്ക് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബിയും അനുശോചനം രേഖപ്പെടുത്തി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സംഭവംരാജ്യത്തെ നടുക്കിയ ഏറ്റവും വലിയ ദുരന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'വിമാനാപകടത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു', അപകടത്തിന്റെ കാരണം എത്രയും പെട്ടന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം, വിമാനാപകടത്തിൽ മരിച്ചവർക്ക് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബിയും അനുശോചനം രേഖപ്പെടുത്തി. 'അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തണം. കേന്ദ്രസർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണം, കേന്ദ്രസർക്കാർ ഇതുവരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ല'. അത് വൈകാതെ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

