ഡൽഹി എയർപോർട്ടിൽ യാത്രക്കാരനെ മർദിച്ച സംഭവം; എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ
ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം

ന്യൂഡൽഹി: ഡൽഹി എയർപോർട്ടിൽ യാത്രക്കാരനെ മർദിച്ച സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് അറസ്റ്റിൽ. വീരേന്ദർ സെജ്വാളിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഡിസംബർ 19നാണ് കേസിനാസ്പദമായ സംഭവം. ടെർമിനൽ ഒന്നിൽ യാത്രക്കാരൻ അങ്കിത് ധെവാനേ മർദിച്ചു എന്നാണ് പൈലറ്റിനെതിരായ കേസ്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ടെർമിനൽ ഒന്നിലെ ജീവനക്കാരുടെ പ്രവേശന കവാടത്തിന് സമീപമാണ് സംഘർഷം നടന്നതെന്ന് പൊലീസ് പറഞ്ഞു
Next Story
Adjust Story Font
16

