കനത്ത മഴയിൽ കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി
വിമാനത്തിന് സുരക്ഷിതമായി ടെർമിനലിലേക്ക് എത്താൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതായി പുറത്തിറങ്ങിയതായും അധികൃതർ അറിയിച്ചു

മുംബൈ: മുംബൈ വിമാന താവളത്തിൽ ലാൻഡിങ്ങിനിടെ കൊച്ചിയിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. AI 2744 (VT-TYA) എന്ന പേരിൽ സർവീസ് നടത്തിയിരുന്ന A320 വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ലാൻഡ്ഡൗണിന് തൊട്ടുപിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
ലാൻഡിംഗിനിടെ വിമാനത്തിന്റെ മൂന്ന് ടയറുകൾ പൊട്ടി എഞ്ചിന് കേടുപാടുകൾ സംഭവിച്ചിരിക്കാമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പബ്ലിക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിന് സുരക്ഷിതമായി ടെർമിനലിലേക്ക് എത്താൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതായി പുറത്തിറങ്ങിയതായും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രാഥമിക റൺവേയായി പ്രവർത്തിക്കുന്ന റൺവേ 09/27 ന് ചെറിയ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ തുടരുന്നതിനായി സെക്കൻഡറി റൺവേ 14/32 സജീവമാക്കിയിട്ടുണ്ട്.
Adjust Story Font
16

