ഉത്സവസീസണിൽ സർവീസുകളുടെ എണ്ണം കൂട്ടി വിമാനകമ്പനികൾ
വിമാന ടിക്കറ്റ് നിരക്ക് വർധനയിലെ സാഹചര്യം ഡിജിസിഎ വിലയിരുത്തി

Photo | Kannal Achuthan 10042@Chennai
ന്യൂഡൽഹി: ഉത്സവസീസണിൽ സർവീസുകളുടെ എണ്ണം കൂട്ടി വിമാനകമ്പനികൾ. ഇൻഡിഗോ 730 അധിക സർവീസുകൾ 42 റൂട്ടുകളിൽ നടത്തും. എയർ ഇന്ത്യ 486ഉം സ്പൈസ് ജെറ്റ് 546ഉം അധിക സർവീസുകൾ നടത്തും. വിമാന ടിക്കറ്റ് നിരക്ക് വർധനയിലെ സാഹചര്യം ഡിജിസിഎ വിലയിരുത്തി.
നിരക്ക് വർധനവിൽ ഇടപെടൽ ഉണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു. ദീപാവലി സീസണിന് മുന്നോടിയായുള്ള ടിക്കറ്റ് നിരക്കിലെ കുത്തനെയുള്ള വർധനവ് തടയാനാണ് ഡിജിസിഎ ഇടപെടൽ. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്താനും ടിക്കറ്റ് നിരക്ക് ന്യായമായി നിലനിർത്താനും വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
ഉത്സവകാലയളവിൽ യാത്രക്കാർക്ക് ഉയർന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തിയെന്നും ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു.
Adjust Story Font
16

