Quantcast

കസ്റ്റഡി മരണങ്ങളിലും കർഷക ആത്മഹത്യകളിലും യോഗി യു.പിയെ ഒന്നാമതെത്തിച്ചു: അഖിലേഷ് യാദവ്

'യു.പിയില്‍ ഒരു റോഡ് ഉദ്ഘാടനത്തിന് നിങ്ങളൊരു തേങ്ങയുടച്ചാൽ തേങ്ങയല്ല റോഡാണ് ഇവിടെ പൊട്ടുക'

MediaOne Logo

Web Desk

  • Updated:

    2021-12-17 11:59:03.0

Published:

17 Dec 2021 11:49 AM GMT

കസ്റ്റഡി മരണങ്ങളിലും കർഷക ആത്മഹത്യകളിലും യോഗി യു.പിയെ ഒന്നാമതെത്തിച്ചു: അഖിലേഷ് യാദവ്
X

കസ്റ്റഡി മരണങ്ങളുടേയും കർഷക ആത്മഹത്യകളുടേയും പട്ടിണി മരണങ്ങളുടേയും കാര്യത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാദ് ഉത്തർ പ്രദേശിനെ ഒന്നാമതെത്തിച്ചു എന്ന് സമാജ് വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാ മേഖലകളിലും ഉത്തർ പ്രദേശിനെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിച്ചു എന്ന് വാദിക്കുന്നവർ യഥാർത്ഥത്തിൽ ഉത്തർപ്രദേശിനെ കർഷക ആത്മഹത്യകളുടേയും പട്ടിണിമരണങ്ങളുടേയും കസ്റ്റഡി മരണങ്ങളുടേയും കാര്യത്തിലാണ് ഒന്നാമതെത്തിച്ചത്.ഉത്തർപ്രദേശിൽ ബിസിനസ്സ് സംരഭങ്ങൾ തുടങ്ങാന്‍ വളരെ എളുപ്പമാണെന്ന് പലരും വാദിക്കുന്നു. എന്നാൽ കുറ്റകൃത്യങ്ങൾ നടത്താനാണ് യു.പി യിൽ ഏറ്റവും എളുപ്പം.' അഖിലേഷ് യാദവ് പറഞ്ഞു.

'യു.പി യിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥ നോക്കൂ. പുതിയ ഒരു റോഡ് ഉദ്ഘാടനത്തിന് നിങ്ങളൊരു തേങ്ങയുടച്ചാൽ തേങ്ങയല്ല റോഡാണ് ഇവിടെ പൊട്ടുക'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി ഗവർമെന്‍റ് യു.പി യിൽ സമ്പൂർണ പരാജയമാണെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി യെ ഉത്തർ പ്രദേശിൽ നിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വർഷമാണ് ഉത്തർപ്രദേശ് നിയമ സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. യു.പി യില്‍ ബി.ജെ പിയുടെ മുഖ്യ എതിരാളിയാണ് സമാജ് വാദി പാര്‍ട്ടി.

summary Samajwadi Party chief Akhilesh Yadav has said that Chief Minister Yogi Adityanath has made Uttar Pradesh the number one state in terms of custodial deaths, farmer suicides and starvation deaths. He was speaking at an election rally of the Samajwadi Party.

TAGS :

Next Story