Quantcast

ഗുസ്തി താരങ്ങളുടെ ആരോപണം; രണ്ട് ഭാഗവും കേട്ട ശേഷം നടപടിയെന്ന് പി.ടി ഉഷ

ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്‍റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയതെന്നും പി.ടി ഉഷ

MediaOne Logo

Web Desk

  • Updated:

    2023-01-27 07:54:24.0

Published:

27 Jan 2023 12:07 PM IST

Allegation, wrestlers, PT Usha,  action, olympics,
X

പി.ടി ഉഷ

ന്യൂ ഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരായ പരാതിയിൽ രണ്ട് ഭാഗവും കേട്ട ശേഷം നടപടി ഉണ്ടാകുമെന്ന് ഒളിമ്പിക്സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ. അന്വേഷണ സമിതി ഇതിനായി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും പി.ടി ഉഷ പറഞ്ഞു. ഗുസ്തി താരങ്ങള്‍ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്‍റെ പരാതി പരിഹാര സെല്ലിനല്ല പരാതി നൽകിയതെന്നും പി.ടി ഉഷ .

ഗുസിതി താരങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാൻ കായികമന്ത്രാലത്തിന്റെ മേൽനോട്ടസമിതി രൂപീകരിച്ചിട്ടുണ്ട്.അതേ സമയം ബ്രിജ് ഭൂഷണെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ലെന്നും കായിക മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഫെഡറേഷൻ വ്യക്തമാക്കിയിരുന്നു.


TAGS :

Next Story