Quantcast

നായക സ്ഥാനത്തേക്ക് രാഹുൽ എത്തുമോ? മൗനം പാലിച്ച് കോൺഗ്രസ്, അവ്യക്തത തുടരുന്നു

തെരഞ്ഞെടുപ്പ് നാളുകൾ അടുത്തെങ്കിലും തന്റെ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധിയും തയ്യാറായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2022-08-17 05:09:02.0

Published:

17 Aug 2022 4:37 AM GMT

നായക സ്ഥാനത്തേക്ക് രാഹുൽ എത്തുമോ? മൗനം പാലിച്ച് കോൺഗ്രസ്, അവ്യക്തത തുടരുന്നു
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാർട്ടി നേതാക്കളടക്കം ഉറ്റുനോക്കുന്നത് രാഹുൽ ഗാന്ധിയുടെ പ്രാതിനിധ്യമാണ്. തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാർട്ടി നേതൃത്വവും ഇക്കാര്യത്തിൽ മൗനം പാലിച്ചിരിക്കുകയാണ്.

ആഗസ്ത് 21നും സെപ്റ്റംബർ 20നുമിടക്ക് തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് കോൺഗ്രസിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് നാളുകൾ അടുത്തെങ്കിലും തന്റെ നിലപാട് വ്യക്തമാക്കാൻ രാഹുൽ ഗാന്ധിയും തയ്യാറായിട്ടില്ല. രാഹുൽ വ്യക്തമായ ഒരു മറുപടി നൽകാത്തതിനാലാണ് തെരഞ്ഞെടുപ്പ് തീയതി കോൺഗ്രസ് പ്രവർത്തക സമിതി യോഗം നീട്ടിയിരിക്കുകയാണ്.

അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അറിയിച്ചു. കൃത്യസമയത്ത് തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് മധുസൂദൻ മിസ്‌ത്രിയുടെ നേതൃത്വത്തിലുള്ള അതോറിറ്റിയുടെ അറിയിപ്പ്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കേണ്ടത് കോൺഗ്രസ് പ്രവർത്തക സമിതിയായതിനാൽ അതിനായുള്ള കാത്തിരിപ്പ് തുടരുകയാണ് അതോറിറ്റി.

സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇതുവരെ പൂർത്തിയായിട്ടില്ലെങ്കിലും ഷെഡ്യൂളിൽ മാറ്റമില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് മധുസൂദൻ മിസ്‌ത്രി. "ഞങ്ങളുടെ ഷെഡ്യൂളിൽ ഞങ്ങൾ ഉറച്ചുനിൽക്കും, തെരഞ്ഞെടുപ്പ് തീയതികൾ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് പ്രവർത്തക സമിതിയാണ്. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 9,000ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. പാർട്ടി നേരത്തെ പ്രഖ്യാപിച്ച പരിപാടി പ്രകാരം, കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആഗസ്ത് 21ന് ആരംഭിക്കുകയും സെപ്റ്റംബർ 20ന് മുമ്പ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയും വേണം. സംസ്ഥാന പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പും ആഗസ്ത് 20ന് നടക്കണമെങ്കിലും ഇതുവരെ ഒരു സംസ്ഥാനത്തും ഈ പ്രക്രിയ പൂർത്തിയായിട്ടില്ല'; മിസ്ത്ര വ്യക്തമാക്കി.

ഇതിനിടെ സെപ്റ്റംബർ 7ന് കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിക്കാനിരിക്കുകയാണ്. യാത്ര നീണ്ടുപോകുമെന്നതിനാൽ അതിനകം തിരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ ഇനിയും വൈകാനാണ് സാധ്യത. കോൺഗ്രസിന്റെ ആഭ്യന്തര തെരഞ്ഞെടുപ്പും നേരത്തെ മാറ്റിവച്ചിരുന്നു. നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ അശോക് ഗെഹ്‌ലോട്ട്, മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക്, കുമാരി സെയിൽജ, കെ.സി.വേണുഗോപാൽ എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും പരിഗണിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് സൂചന. എന്നിരുന്നാലും, രാഹുൽ സമ്മതിച്ചില്ലെങ്കിൽ, പാർട്ടിയെ ബന്ധിപ്പിച്ച് 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം ഏറ്റെടുക്കാനുള്ള സ്വാഭാവിക തിരഞ്ഞെടുപ്പാണ് സോണിയാ ഗാന്ധിയുടെ പദ്ധതിയിലെന്നും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story