Quantcast

'രാജ്യത്ത് മുസ്‍ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം'; അമിത് ഷാ

വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കുമെന്നും ഷാ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-10-11 02:21:28.0

Published:

11 Oct 2025 7:35 AM IST

രാജ്യത്ത് മുസ്‍ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റം; അമിത് ഷാ
X

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‍ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്‍ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു.എന്നാൽ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്കല്ല, അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണമെന്നും അമിത്ഷാ പറഞ്ഞു.വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു.

ഡൽഹിയിൽ ദൈനിക് ജാഗരൺ സംഘടിപ്പിച്ച 'നുഴഞ്ഞുകയറ്റം, ജനസംഖ്യാപരമായ മാറ്റം, ജനാധിപത്യം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽ ഹിന്ദു ജനസംഖ്യയിലുണ്ടായ കുറവ് മതപരിവർത്തനം മൂലമല്ല; അവരിൽ പലരും ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. മറുവശത്ത്, ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യയിലെ വർദ്ധനവ് പ്രത്യുൽപാദന നിരക്ക് മൂലമല്ല, മറിച്ച് രാജ്യത്തേക്ക് മുസ്‍ലിം വ്യക്തികളുടെ വലിയ തോതിലുള്ള നുഴഞ്ഞുകയറ്റം മൂലമാണ്.ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ, മതത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്താൻ ഇരുവശത്തും രൂപപ്പെട്ടു. പിന്നീട് അത് ബംഗ്ലാദേശും പാകിസ്താനുമായി വിഭജിക്കപ്പെട്ടു.ഇരുവശത്തുനിന്നുമുള്ള നുഴഞ്ഞുകയറ്റമാണ് ജനസംഖ്യയിൽ ഇത്രയും വലിയ മാറ്റത്തിന് കാരണമായത്,' അമിത് ഷാ പറഞ്ഞതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.

'1951 മുതൽ 2011 വരെയുള്ള സെൻസസിൽ എല്ലാ മതങ്ങളിലെയും ജനസംഖ്യാ വളർച്ചയിലെ അസമത്വം പ്രധാനമായും നുഴഞ്ഞുകയറ്റം മൂലമാണ്. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. ഇങ്ങോട്ട് നുഴഞ്ഞുകയറിയവരെ അവരവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താൻ ശ്രമിക്കും. വോട്ടവകാശം ഈ രാജ്യത്തെ പൗരന്മാർക്ക് മാത്രമേ നൽകാവൂ..' അമിത് ഷാ പറഞ്ഞു.

'CAA ആരുടെയും പൗരത്വം കവർന്നെടുക്കുന്നതിന് വേണ്ടിയല്ല, മറിച്ച് പൗരത്വം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ്.എസ്ഐആർ ഒരു രാഷ്ട്രീയ പ്രശ്‌നമല്ല, മറിച്ച് ഒരു ദേശീയ പ്രശ്‌നമാണ് .ചില രാഷ്ട്രീയ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന് ഭീഷണിയായി കാണുന്നില്ല, മറിച്ച് ഒരു വോട്ട് ബാങ്കായി കാണുന്നു'. ആഭ്യന്തര മന്ത്രി പറഞ്ഞു.

'എസ്ഐആർ നടത്തുക എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമാണ്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തം ഭരണഘടന തെരഞ്ഞെടുപ്പ് കമ്മീഷനെ ഏൽപ്പിക്കുന്നു. വോട്ടറുടെ നിർവചനം അനുസരിച്ച് വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ മാത്രമേ ഇത് സാധ്യമാകൂ.' ഷാ പറഞ്ഞു.


TAGS :

Next Story