Quantcast

അമിത് ഷാ കശ്മീരിൽ; പ്രതിഷേധവുമായി ഗുജ്ജർ, ബകർവാൾ വിഭാഗങ്ങൾ

ത്രിദിന സന്ദർശനത്തിനിടെ നടക്കുന്ന പൊതുസമ്മേളനങ്ങളിൽ അമിത് ഷാ പഹാരി വിഭാഗത്തിന് എസ്.ടി പദവി പ്രഖ്യാപിച്ചേക്കും

MediaOne Logo

Web Desk

  • Published:

    4 Oct 2022 1:06 AM GMT

അമിത് ഷാ കശ്മീരിൽ; പ്രതിഷേധവുമായി ഗുജ്ജർ, ബകർവാൾ വിഭാഗങ്ങൾ
X

ശ്രീനഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയതിനു പിന്നാലെ ഗുജ്ജർ, ബകർവാൾ വിഭാഗങ്ങളുടെ പ്രതിഷേധം. പഹാരികൾക്ക് എസ്.ടി പദവി നൽകാനുള്ള നീക്കത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിന്റെയും ഉധംപൂരിൽ ഉണ്ടായ സ്‌ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഇന്ന് കശ്മീരിലെത്തുന്നത്. ബാരാമുള്ളയിലും രജൗരിയിലും പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്ത് സംസാരിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഇതിനിടയിലാണ് പഹാരികൾക്ക് ന്യൂനപക്ഷ പദവി പ്രഖ്യാപനവും ഉണ്ടായേക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.

കശ്മീരിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരമാവധി വോട്ട് പിടിക്കാനുള്ള രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായാണ് പഹാരി എസ്.ടി പദവി പ്രഖ്യാപനം എന്നാണ് നിരീക്ഷകർ വില യിരുത്തുന്നത്. അമിത് ഷായുടെ പ്രഖ്യാപനം വന്നാൽ അടുത്ത പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ കൊണ്ടുവന്ന് പാസാക്കിയേക്കും. കശ്മീരിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഔദ്യോഗിക തുടക്കമായിരിക്കും ഷായുടെ റാലികൾ.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള അമിത് ഷായുടെ രണ്ടാമത്തെ സന്ദർശനമാണിത്. കഴിഞ്ഞ ഒക്ടോബറിൽ കാശ്മീരിലെത്തിയ അമിത് ഷാ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Summary: Ahead of the first-ever visit of Union Home Minister Amit Shah to border Rajouri district today, the Pir Panjal region of Jammu and Kashmir is seeing growing tension between the Gujjar and Pahari communities over expected plans to grant Scheduled Tribe status to the latter

TAGS :

Next Story