Quantcast

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഓഫിസുകളില്‍ ഇതെല്ലാം സ്വാഭാവികം; പക്ഷെ ഇന്ത്യക്കാര്‍ക്ക് അത്ഭുതം, വൈറലായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്

സ്വിസ് ഓഫിസുകളിലെ ഓരോ രീതികളും ശമ്പളം കിട്ടാനുള്ള മാര്‍ഗങ്ങളല്ല, തൊഴിലിടത്തെ സംസ്‌കാരമാണെന്നും പോസ്റ്റിൽ പറയുന്നു

MediaOne Logo

രാഗേന്ദു​ പി.ആർ

  • Updated:

    2026-07-17 03:39:09

Published:

16 July 2026 8:38 PM IST

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഓഫിസുകളില്‍ ഇതെല്ലാം സ്വാഭാവികം; പക്ഷെ ഇന്ത്യക്കാര്‍ക്ക് അത്ഭുതം, വൈറലായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്
X

കോഴിക്കോട്: സ്വിറ്റ്‌സര്‍ലന്‍ഡിലെയും ഇന്ത്യയിലെയും ഓഫിസ് സംസ്‌കാരങ്ങളെ താരതമ്യം ചെയ്തുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. സ്വിറ്റ്സ് ഓഫിസുകളില്‍ വളരെ സ്വാഭാവികമായി ചെയ്യുന്ന പല കാര്യങ്ങളും ഇന്ത്യക്കാര്‍ക്ക് അത്ഭുതമാണെന്നാണ് പോസ്റ്റില്‍ പറയുന്നത്.

സിമ്രാന്‍ ഖോഖ എന്ന പേരിലുള്ള യൂസര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇത്തരത്തിലൊരു താരതമ്യപ്പെടുത്തല്‍.

സ്വിറ്റ്സ് ഓഫിസുകളിലെ ഓരോ രീതികളും ശമ്പളം കിട്ടാനുള്ള മാര്‍ഗങ്ങളല്ല, അത് തൊഴിലിടത്തെ സംസ്‌കാരമാണെന്നും പോസ്റ്റിൽ പറയുന്നു. പത്തിലധികം പോയിന്റുകള്‍ ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

കൃത്യസമയത്ത് തന്നെ മീറ്റിങ് തുടങ്ങുക എന്നത് ഒരു പ്രൊഫഷണലിസമാണ്. ഓഫിസ് ചെയറിലിരുന്ന സമയത്തിലല്ല, ജോലിയുടെ ഗുണനിലവാരത്തിലാണ് കാര്യം. 12 മണിക്കൂര്‍ ജോലി ചെയ്യുന്നതിനെ അമിത ജോലിഭാരമായി കണക്കാക്കുന്നു. വ്യക്തിപരമായ സമയത്തിന് പ്രാധാന്യം നല്‍കുക. വിയോജിപ്പ് ഉണ്ടെങ്കില്‍ യോഗത്തില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരോട് അത് പ്രകടിപ്പിക്കാം.

ഒരുപാട് ജോലിയുണ്ടെന്ന് പറയുന്നത് പരാതിയല്ല, മറിച്ച് നല്ലൊരു ആശയവിനിമയമായി കണക്കാക്കുന്നു. എന്നും വൈകിയെത്തുന്ന ജീവനക്കാരനെ പ്രതിബന്ധതയുള്ള വ്യക്തിയായി പരിഗണിക്കില്ല. കഫറ്റീരിയ ക്യൂവില്‍ നില്‍ക്കുമ്പോള്‍ സിഇഒ മുതല്‍ ജൂനിയര്‍ ലെവലിലുള്ള ജീവനക്കാര്‍ വരെ തുല്യരായിരിക്കും തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

അതേസമയം സ്വിറ്റ്‌സര്‍ലന്‍ഡിലെ പല കമ്പനികളിലും പല ശീലങ്ങളായിരിക്കുമെന്നും യുവതി പറയുന്നുണ്ട്. എന്നാല്‍ ഇന്ത്യക്കാരെ മുന്‍നിര്‍ത്തിയുള്ള യുവതിയുടെ പോസ്റ്റ് ഇതിനകം തന്നെ വലിയ ചര്‍ച്ചയായിട്ടുണ്ട്.

TAGS :

Next Story