Quantcast

ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു

ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്

MediaOne Logo

Web Desk

  • Published:

    11 Oct 2025 3:34 PM IST

ബംഗാളിൽ വീണ്ടും ലൈംഗികാതിക്രമം; മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് മെഡിക്കല്‍ കോളജിനകത്ത് വെച്ച് ബലാത്സംഗത്തിന് ഇരയായത്.

ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സംഭവം. ഒഡീഷ ജലേശ്വര്‍ സ്വദേശിനിയാണ് അതിക്രമത്തിന് ഇരയായത്. വിദ്യാര്‍ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30ന് മെഡിക്കല്‍ കോളജ് ക്യാമ്പസിന് പുറത്തേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് എന്നിവരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.

ബംഗാളിലെ ആര്‍.ജി കര്‍ ആശുപത്രിയില്‍ കഴിഞ്ഞ വർഷം യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. ഇത് രാജ്യത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളില്‍ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നത്.

TAGS :

Next Story