Quantcast

എന്നെ ഒന്നു താഴോട്ടിറക്കുമോ? പാരാഗ്ലൈഡിംഗിനിടെ പേടിച്ചു നിലവിളിച്ചു യുവതി; വീഡിയോ

ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    18 Jan 2022 9:14 AM IST

എന്നെ ഒന്നു താഴോട്ടിറക്കുമോ? പാരാഗ്ലൈഡിംഗിനിടെ പേടിച്ചു നിലവിളിച്ചു യുവതി; വീഡിയോ
X

പാരാഗ്ലൈഡിംഗ് അങ്ങനെ എല്ലാവര്‍ക്കും പറ്റുന്ന പണിയല്ലെന്ന് പലരും പലവട്ടം തെളിയിച്ചിട്ടുണ്ട്. സാഹസികത ഇഷ്ടപ്പെട്ടതുകൊണ്ടതു മാത്രം കാര്യമില്ലല്ലോ..അല്‍പം ധൈര്യവും കൂടി വേണം ആകാശത്തൂടെ ആസ്വദിച്ചു പറക്കാന്‍. ഒരു ആവേശത്തിന്‍റെ പേരില്‍ പാരാഗ്ലൈഡിംഗിന് ചാടിപ്പുറപ്പെട്ട യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആവേശം ചാടുന്നതിന് തൊട്ടുമുന്‍പു വരെയേ ഉണ്ടായിരുന്നുള്ളൂ. പറന്നു തുടങ്ങിയപ്പോള്‍ പേടിച്ചുനിലവിളിക്കുന്നതാണ് വീഡിയോയില്‍.

ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.വി റാവുവാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. പാരാഗ്ലൈഡിംഗ് അതിശയകരമാണ്, അല്ലേ? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്‍സ്ട്രക്ടര്‍ കൂടെ ഉണ്ടായിട്ടും യാത്രയിലുടനീളം യുവതി ഉത്കണ്ഠാകുലയായിരുന്നു. ഇടക്ക് പേടിച്ചുനിലവിളിക്കുന്നുമുണ്ട്. തന്നെ എത്രയും പെട്ടെന്ന് താഴെ ഇറക്കാനാണ് യുവതി ആവശ്യപ്പെടുന്നത്. ഭയം മൂലം അവര്‍ക്ക് ഒന്നും ആസ്വദിക്കാന്‍ സാധിക്കുന്നില്ല. ഇതിനിടയില്‍ ഇന്‍സ്ട്രക്ടര്‍ പരമാവധി അവളെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതിയുടെ പേടിമാറുന്നില്ല.


TAGS :

Next Story