Quantcast

ബിപോർജോയ് ഗുജറാത്ത് തീരത്തോടടുക്കുന്നു; ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു, അതിജാഗ്രത

ബിപോർജോയ് വൻനാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയരക്ടർ മൃത്യുഞ്ജയ മോഹപത്ര അറിയിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-06-15 10:57:06.0

Published:

15 Jun 2023 10:56 AM GMT

Around 1 Lakh people evacuated as the Cyclone Biporjoy approaches Gujarat coastline, Cyclone Biporjoy approaches Gujarat coastline, Cyclone Biporjoy, Biporjoy, Gujarat coastline, Gujarat
X

അഹ്‌മദാബാദ്: ബിപോർജോയ് ചുഴലക്കാറ്റ് ഗുജറാത്ത് തീരത്തോടടുക്കുന്നു. ഗുജറാത്ത് തീരത്തുനിന്ന് 135 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റ് ഉള്ളത്. ഭീഷണി നിലനിൽക്കുന്ന തീരപ്രദേശങ്ങളിൽനിന്ന് ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

ബിപോർജോയ് വൻനാശമുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ഡയരക്ടർ മൃത്യുഞ്ജയ മോഹപത്ര അറിയിച്ചത്. അതിതീവ്ര ചുഴലിക്കാറ്റാണിത്. ഗുജറാത്തിലെ പോർബന്തർ, ദ്വാരക ജില്ലകളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും കച്ചിൽ ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ഇന്നു വൈകീട്ടോടെ ചുഴലക്കാറ്റ് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കച്ച് കലക്ടർ അമിത് അറോറ അറിയിച്ചു. ദുരന്തസാധ്യതകൾ മുൻകൂട്ടിക്കണ്ട് സൈന്യവും കേന്ദ്രദൗത്യസംഘങ്ങളും സജ്ജമാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ ആറ് സംഘം, മൂന്ന് ആർ.പി.എഫ് സംഘം, രണ്ട് സംസ്ഥാന ദുരന്തനിവാരണ സംഘം, വിവിധ സേനാ വിഭാഗങ്ങളെല്ലാം ഗുജറാത്തിലെ തീരപ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കുമെന്നാണ് പ്രവചനം. കനത്ത മഴയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആശുപത്രികൾ സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിന് പുറമെ മഹാരാഷ്ട്ര, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ട്.

Summary: Around 1 Lakh people evacuated as the Cyclone Biporjoy approaches Gujarat coastline

TAGS :

Next Story