Quantcast

സമാജ്‌വാദി പാർട്ടിയുമായി സഖ്യം; വാർത്തകൾ തള്ളി എ.ഐ.എം.ഐ.എം

" കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇരുപത് ശതമാനത്തോളം മുസ്‌ലിം വോട്ടുകൾ ലഭിച്ച സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയപ്പോഴും ഒരു മുസ്‌ലിമിനെയും ഉപമുഖ്യമന്ത്രി ആക്കിയില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്."

MediaOne Logo

Web Desk

  • Updated:

    2021-07-25 07:26:28.0

Published:

25 July 2021 12:54 PM IST

സമാജ്‌വാദി പാർട്ടിയുമായി സഖ്യം; വാർത്തകൾ തള്ളി എ.ഐ.എം.ഐ.എം
X

ആസന്നമായ ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമെന്ന വാർത്തകൾ നിഷേധിച്ച് എ.ഐ.എം.ഐ.എം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഷൗക്കത്ത് അലിയാണ് വാർത്തകൾ തള്ളി രംഗത്തെത്തിയത്.

"സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയാൽ അഖിലേഷ് യാദവ് മുസ്‌ലിം നേതാവിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന ധാരണയിൽ സമാജ്‌വാദി പാർട്ടിയുമായി ഞങ്ങൾ സഖ്യത്തിലേർപ്പെടുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞാനോ പാർട്ടി അധ്യക്ഷനോ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല" - അദ്ദേഹം പറഞ്ഞു.

" കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഇരുപത് ശതമാനത്തോളം മുസ്‌ലിം വോട്ടുകൾ ലഭിച്ച സമാജ്‌വാദി പാർട്ടി അധികാരത്തിലെത്തിയപ്പോഴും ഒരു മുസ്‌ലിമിനെയും ഉപമുഖ്യമന്ത്രി ആക്കിയില്ലെന്നാണ് ഞങ്ങൾ പറഞ്ഞത്." - ഷൗക്കത്ത് അലി പറഞ്ഞതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

മുസ്‌ലിം എം.എൽ.എക്ക് ഉപമുഖ്യമന്ത്രി പദവി നൽകുകയാണെങ്കിൽ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ( എസ്.പി.)യുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് വിരോധമില്ലെന്ന് എ.ഐ.എം.ഐ.എം. അധ്യക്ഷൻ ഉവൈസി പറഞ്ഞതായി വാർത്തകളുണ്ടായിരുന്നു. ഉത്തർ പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മുസ്‌ലിം വോട്ടുകൾ നിര്ണായകമാകുന്ന 110 മണ്ഡലങ്ങൾ ഉത്തർ പ്രാദേശിലുണ്ട്.

TAGS :

Next Story