Quantcast

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 മേഖലകളിൽ ഊന്നൽ നൽകി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്ക്കും മറ്റ് മുതിർന്ന നേതാക്കൾക്കുമൊപ്പമാണ് രാഹുൽ ഗാന്ധി പത്രിക പ്രകാശനം ചെയ്തത്

MediaOne Logo
അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 മേഖലകളിൽ ഊന്നൽ നൽകി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
X

ബൊകാജൻ: അസം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടനപത്രിക രാഹുൽ ഗാന്ധി പുറത്തിറക്കി. ഭരണ നിർവഹണം, ആരോഗ്യം ഉൾപ്പടെ 11 പ്രധാന മേഖലകൾക്ക് മുൻഗണന നൽകുന്നതാണ് പ്രകടനപത്രിക. ബൊകാജനിലെ തെരഞ്ഞെടുപ്പ് റാലിയിൽ അസം കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ്ക്കും മറ്റ് മുതിർന്ന നേതാക്കൾക്കുമൊപ്പമാണ് രാഹുൽ ഗാന്ധി പത്രിക പ്രകാശനം ചെയ്തത്.

ഭരണനിർവഹണം, ആരോഗ്യം എന്നിവയ്ക്ക് പുറമെ അടിസ്ഥാന സൗകര്യ വികസം, വ്യവസായവൽക്കരണം, കൃഷി, ഗ്രാമീണ-നഗര വികസനം, കാലാവസ്ഥാ വ്യതിയാനം, സുരക്ഷ എന്നീ മേഖലകൾ ഉൾപ്പടെ 11 മേഖലയാക്കി തിരിച്ചു കൊണ്ടാണ് പ്രകടനപത്രിക. മാർച്ച് 29-ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ സന്ദർശനവേളയിൽ കോൺഗ്രസ് അഞ്ചിന ഉറപ്പുകൾ പ്രഖ്യാപിച്ചിരുന്നു.

സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം. കൂടാതെ, സ്വന്തമായി ബിസിനസ് തുടങ്ങാനോ വിപുലീകരിക്കാനോ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് 50,000 രൂപയുടെ അധിക സഹായം. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ക്യാഷ് ലെസ് ആരോഗ്യ ഇൻഷുറൻസ്. സുബീൻ ഗാർഗ് മരണക്കേസിൽ 100 ദിവസത്തിനുള്ളിൽ നീതി ലഭ്യമാക്കുമെന്ന വാഗ്ദാനം. 10 ലക്ഷം 'ഖിലോഞ്ചിയ' താമസക്കാർക്ക് ഭൂമി പട്ടയങ്ങൾ നൽകും.വയോധികർക്ക് പ്രതിമാസം 1,250 രൂപയുടെ ധനസഹായം എന്നിവയാണ് അന്ന് പ്രഖ്യാപിച്ചത്. 126 അംഗ അസം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-നാണ് നടക്കുക. മെയ് 4-നാണ് തെരഞ്ഞെടുപ്പ് ഫലം.

TAGS :

Next Story