Quantcast

വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം നദിയിൽ എറിഞ്ഞു

പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    3 July 2023 12:43 PM IST

Assam Class 8 Student Raped Murdered Body Thrown In River
X

ഗുവാഹത്തി: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കാംരൂപ് ജില്ലയിലാണ് സംഭവം.

പെൺകുട്ടി കഴിഞ്ഞ തിങ്കളാഴ്ച ഫോൺ റീചാർജ് ചെയ്യാൻ മൊബൈല്‍ ഷോപ്പില്‍ പോയിട്ട് തിരിച്ചുവന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം സോനാപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനിടെ വെള്ളിയാഴ്ച സോനാപൂരിലെ ദിഗാരു നദിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ സോനാപൂർ പൊലീസ് സ്റ്റേഷനു മുന്‍പില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്നും വധശിക്ഷ നടപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ ചോദ്യംചെയ്യുന്നത് തുടരുകയാണെന്നും കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story