അസമിലും മികച്ച പോളിങ്; ഉച്ചവരെ 59.63 ശതമാനം പോളിങ്
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൻഡിഎയും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് സംസ്ഥാനത്ത്.

- Published:
9 April 2026 2:44 PM IST

ഗുവാഹത്തി: അസം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണി വരെ 59.63 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ മുതൽ തന്നെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൻഡിഎയും അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് സംസ്ഥാനത്ത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ മൂന്നാം തവണയും അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം.
സംസ്ഥാനത്തെ 126 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും നേരത്തെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.
Adjust Story Font
16
