Quantcast

ഛത്തീസ്ഗഡിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; ആറുപേർ മരിച്ചു

ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്.

MediaOne Logo
ഛത്തീസ്ഗഡിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം; ആറുപേർ മരിച്ചു
X

representative image

റായ്പൂര്‍: ഛത്തീസ്ഗഡിൽ ഇരുമ്പ് ഫാക്ടറിയിൽ സ്ഫോടനം. ആറുപേർ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.

ഭട്ടാപര റൂറൽ മേഖലയിലെ ബകുലാഹി ഗ്രാമത്തിലുള്ള 'റിയൽ ഇസ്പാത് ആൻഡ് പവർ ലിമിറ്റഡിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ കളക്ടർ ദീപക് സോണി പിടിഐയോട് പറഞ്ഞു.

യൂണിറ്റിലെ ഡസ്റ്റ് സെറ്റ്‌ലിംഗ് ചേമ്പറിലാണ് സ്ഫോടനം നടന്നത്. തൊഴിലാളികളുടെ മേൽ ചൂടുള്ള പൊടിപടലങ്ങൾ വീണ് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ആറ് തൊഴിലാളികൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റവരെ ബിലാസ്പൂരിലെ ഛത്തീസ്ഗഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചതായി കളക്ടർ അറിയിച്ചു.

വിവരമറിഞ്ഞ ഉടൻ പൊലീസും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളാരംഭിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ തന്നെ ഉറപ്പാക്കണമെന്ന് കളക്ടറോട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ മന്ത്രി ശ്യാം ബിഹാരി ജയ്‌സ്വാൾ പറഞ്ഞു. അപകടത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ കർശനമായും നടപടിയെടുക്കാനും അദ്ദേഹം കലക്ടറോട് ആവശ്യപ്പെട്ടു.

TAGS :

Next Story