Quantcast

ഡൽഹിയിൽ നഗരമധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ്; ദുരൂഹത

ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    6 Jun 2022 8:09 PM IST

ഡൽഹിയിൽ നഗരമധ്യത്തിൽ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ്; ദുരൂഹത
X

ഡൽഹി: ഡൽഹിയിൽ മനുഷ്യ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി. ഡൽഹി കല്യാൺപുരിയിലെ രാംലീല മൈതാനത്തിന് സമീപത്ത് നിന്നാണ് ശരീരാവശിഷ്ടങ്ങൾ അടങ്ങിയ ബാഗ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് പെട്രോളിങിനിടെ കല്യാൺപുരി പ്രദേശത്ത് നിന്നു ദുർഗന്ധം പരന്നതോടെയാണ് തിരച്ചിൽ നടത്തിയത്. ശരീര ഭാഗങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ശരീര ഭാഗങ്ങൾ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

TAGS :

Next Story