'ബേക്കറി ഉൽപന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യില്ല'; തുർക്കിക്കെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ
ഡ്രൈഫ്രൂട്ട്സ് ഇറക്കുമതി ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ ബേക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചു

ഡൽഹി: തുർക്കിക്കെതിരെ കൂടുതൽ നടപടിക്ക് ഇന്ത്യ. ബേക്കറി ഉൽപന്നങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യില്ല. ഡ്രൈഫ്രൂട്ട്സ് ഇറക്കുമതി ഉൾപ്പെടെ നിർത്തിവയ്ക്കാൻ ഇന്ത്യൻ ബേക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
ബേക്കറി ഉത്പന്നങ്ങള്‍ക്കായുള്ള ഡ്രൈഫ്രൂട്‌സ്, നട്‌സ്, ജെല്‍സ്, ഫ്‌ളേവറുകള്‍ തുടങ്ങിയവയൊന്നും തുര്‍ക്കിയില്‍ നിന്ന് വാങ്ങേണ്ടതില്ലെന്നാണ് തീരുമാനം. കൂടാതെ, മെഷീനുകളും പാക്കിങ് വസ്തുക്കളും വാങ്ങേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ സെലെബി എയർപോർട്ട് സർവീസസ് കമ്പനിയുടെ സുരക്ഷ ക്ലിയറൻസ് കേന്ദ്രം റദ്ദാക്കിയിരുന്നു.വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന കമ്പനിയാണ് സെലെബി എയർപോർട്ട് സർവീസസ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള ധാരണാപത്രങ്ങള്‍ ജെഎന്‍യുവും ജാമിഅ മില്ലിയയും റദ്ദാക്കിയിരുന്നു.
Next Story
Adjust Story Font
16

