Quantcast

'മഹാരാഷ്ട്രയിൽ ഞാൻ മറാത്തിയായിരിക്കാം, പക്ഷേ ഹിന്ദുസ്ഥാനിൽ ഞാൻ ഹിന്ദുവാണ്'; ഭാഷാ വിവാദത്തിനിടെ ചര്‍ച്ചയായി ബാല്‍ താക്കറെയുടെ പഴയ പ്രസംഗം

ഉദ്ധവ് താക്കറെയും രാജ് താക്കറെയും ബിജെപി നയിക്കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് വീഡിയോ ശ്രദ്ധ നേടുന്നത്

MediaOne Logo

Web Desk

  • Published:

    7 July 2025 3:03 PM IST

Balasaheb Thackerays Old Speech
X

മുംബൈ: വ്യാപക പ്രതിഷേധത്തിനൊടുവിൽ പ്രൈമറി ക്ലാസുകളിൽ ഹിന്ദി പഠിപ്പിക്കണമെന്ന ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാര്‍ പിൻവലിക്കുകയും താക്കറെ കസിൻസ് ഇത് ആഘോഷിക്കാൻ നീണ്ട 20 വര്‍ഷങ്ങൾക്ക് ശേഷം ഒരേ വേദിയിലെത്തുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മറാത്ത വികാരം എതിരാകുമെന്ന ആശങ്കയ്ക്കിടെയാണ് നടപടി. എന്നാൽ ഇതിനിടെ ശിവസനേ സ്ഥാപകൻ താക്കറെയുടെ പഴയ വീഡിയോയാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

'മഹാരാഷ്ട്രയിൽ ഞാൻ മറാത്തിയായിരിക്കാം, പക്ഷേ ഹിന്ദുസ്ഥാനിൽ ഞാൻ ഹിന്ദുവാണ്' എന്നായിരുന്നു ബാൽ താക്കറെയുടെ പ്രസംഗത്തിലെ വാക്കുകൾ. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ മറാത്തി ഭാഷയുടെ പ്രാധാന്യം ഉയര്‍ത്തി അദ്ദേഹത്തിന്‍റെ പിൻഗാമികളായ ഉദ്ധവ് താക്കറെയും രാജ് താക്കറെയും ബിജെപി നയിക്കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്. വീഡിയോയിൽ, കാവി ഷാൾ ധരിച്ച ബാൽ താക്കറെ, ഭാഷാപരമായ സ്വത്വത്തെക്കാൾ ഹിന്ദുത്വത്തിന് മുൻഗണന നൽകേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നു.

ഹിന്ദി പിൻവലിച്ചതിന്‍റെ പശ്ചാത്തലത്തിൽ മറാത്തി ഐക്യത്തിന്‍റെ വിജയം ആഘോഷിക്കുന്നതിനായി ഉദ്ധവ് ശിവസേനയും രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാൺ സേനയും വോർലിയിലെ എൻ‌എസ്‌സി‌ഐ ഡോമിലാണ് റാലി സംഘടിപ്പിച്ചത്. "ഒരുമിച്ചു നിൽക്കാൻ ഞങ്ങൾ ഒന്നിച്ചു... മറാത്തിയെ സംരക്ഷിക്കാൻ ഞങ്ങൾ ഒന്നിച്ചു.ഞങ്ങൾ ഒന്നിച്ചു വരുന്നത് വെറുമൊരു ട്രെയിലർ മാത്രമാണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ് " വിജയാഘോഷത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു. "ഞാനും രാജ് താക്കറെയും മുംബൈ മുനിസിപ്പൽ ബോഡിയിലും മഹാരാഷ്ട്രയിലും അധികാരം പിടിച്ചെടുക്കും." എന്നാണ് ഉദ്ധവ് താക്കറെ റാലിയിൽ വച്ച് പറഞ്ഞത്.

"എന്‍റെ മഹാരാഷ്ട്ര ഏതൊരു രാഷ്ട്രീയത്തെക്കാളും പോരാട്ടത്തെക്കാളും വലുതാണെന്ന് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഇന്ന്, 20 വർഷങ്ങൾക്ക് ശേഷം, ഉദ്ധവും ഞാനും ഒന്നിച്ചു. ബാലാസാഹേബിന് ചെയ്യാൻ കഴിയാത്തത്, ദേവേന്ദ്ര ഫഡ്‌നാവിസ് ചെയ്തു... ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ച് കൊണ്ടുവന്നു'' എന്നായിരുന്നു എംഎൻഎസ് തലവൻ രാജ് താക്കറെയുടെ പ്രതികരണം.

TAGS :

Next Story