Quantcast

'പരസ്പര ബഹുമാനവും ധാരണയും നമ്മെ നയിക്കും'; മോദിക്ക് കത്തെഴുതി മുഹമ്മദ് യൂനുസ്

ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മോദിയുടെ സന്ദേശത്തിന് പിന്നാലെയാണ് യൂനുസിന്റെ കത്ത്

MediaOne Logo

Web Desk

  • Published:

    9 Jun 2025 9:36 AM IST

പരസ്പര ബഹുമാനവും ധാരണയും നമ്മെ നയിക്കും; മോദിക്ക് കത്തെഴുതി മുഹമ്മദ് യൂനുസ്
X

ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. ബംഗ്ലാദേശിലെ ജനങ്ങള്‍ക്കും യൂനുസിനും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന മോദിയുടെ സന്ദേശത്തിന് പിന്നാലെയാണ് യൂനുസിന്റെ കത്ത്.

പരസ്പര ബഹുമാനവും ധാരണയും ഇരുരാജ്യങ്ങളും തുടര്‍ന്നും ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ വഴികാട്ടിയാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് യൂനുസ് കത്തിൽ പറഞ്ഞു. ബലിപ്പെരുന്നാള്‍ എന്നത് ത്യാഗത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും ലോകമെമ്പാടുമുള്ള ജനങ്ങളുടെ ക്ഷേമത്തിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ അത് പ്രചോദനം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂണ്‍ നാലിനാണ് മോദി ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യൂനുസിന് കത്തയച്ചത്. ഇതിന് ജൂണ്‍ ആറിനാണ് യൂനുസ് മറുപടിയായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞ് കത്തയച്ചത്.

ബംഗ്ലാദേശില്‍ 2026 ഏപ്രില്‍ ആദ്യപകുതിയില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് യൂനുസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനുള്ള വിശദമായ രൂപരേഖ ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2024 ഓ​ഗസ്റ്റിൽ ബംഗ്ലാദേശിൽ ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാരിനെ നിയമിക്കുന്നത്.

TAGS :

Next Story