Quantcast

ബാങ്ക് മാനേജരെ തീകൊളുത്തി കൊല്ലാൻ ശ്രമം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

സെക്യൂരിറ്റി ജീവനക്കാരനായ ദീപക് ക്ഷേത്രിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായ മുഹമ്മദ് ഉവൈസിനെ തീകൊളുത്തിയത്.

MediaOne Logo

Web Desk

  • Published:

    7 May 2023 3:36 PM IST

Bank Manager Set Ablaze By Security Guard In Uttarakhand
X

ഉത്തരാഖണ്ഡ്: ബാങ്ക് മാനേജരെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധർചുലയിൽ ശനിയാഴ്ചയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനായ ദീപക് ക്ഷേത്രിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് മാനേജരായ മുഹമ്മദ് ഉവൈസിനെ തീകൊളുത്തിയത്.

36% പൊള്ളലേറ്റ മുഹമ്മദ് ഉവൈസ് ഋഷികേഷിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലാണ്. ശനിയാഴ്ച ക്ഷേത്രി ജോലിക്ക് എത്തിയിരുന്നില്ല. മാനേജരായ ഉവൈസ് അദ്ദേഹം ആബ്‌സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതിൽ പ്രകോപിതനായാണ് ക്ഷേത്രി പെട്രോളുമായി മാനേജരുടെ ചേംബറിലെത്തി തീകൊളുത്തിയത്.

ഡെറാഡൂൺ സ്വദേശിയായ ക്ഷേത്രി ജമ്മു കശ്മീർ റൈഫിൾസിൽനിന്ന് വിരമിച്ച സൈനികനാണ്. രണ്ട് വർഷമാണ് അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

TAGS :

Next Story