Quantcast

അർധവാർഷിക പരീക്ഷയിൽ മികച്ച വിജയം; 15കാരനായ മകന് 1.62 കോടിയുടെ ബിഎംഡബ്ല്യു സമ്മാനിച്ച് ബംഗാൾ മില്ലുടമ

തൽഹ പലപ്പോഴും പിതാവിനോട് ബിഎംഡബ്ല്യു വേണമെന്ന് പറയാറുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-11-12 09:23:21

Published:

12 Nov 2026 2:50 PM IST

അർധവാർഷിക പരീക്ഷയിൽ മികച്ച വിജയം; 15കാരനായ മകന് 1.62 കോടിയുടെ ബിഎംഡബ്ല്യു സമ്മാനിച്ച് ബംഗാൾ മില്ലുടമ
X

കൊൽക്കത്ത: പരീക്ഷകളിൽ മികച്ച മാര്‍ക്ക് നേടിയാൽ മാതാപിതാക്കൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകാറുണ്ട്. കൂടിവന്നാൽ സൈക്കിളോ മൊബൈൽ ഫോണോ ആയിരിക്കും സമ്മാനമായി നൽകുക. എന്നാൽ പശ്ചിമബംഗാളിലെ ബർധമാനിൽ നിന്നുള്ള കോടീശ്വരനായ മില്ലുടമ മകന് സമ്മാനിച്ചത് 1.62 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു എം4 കോമ്പറ്റീഷൻ എക്സ് ഡ്രൈവ്(BMW M4 Competition xDrive) ആയിരുന്നു.

അര്‍ധ വാര്‍ഷിക പരീക്ഷയിൽ മികച്ച വിജയം നേടിയതിന് 15കാരനായ മുഹമ്മദ് തൽഹക്കാണ് പിതാവ് ഷംസുദ്ദീൻ മിദ്യ കാര്‍ സമ്മാനിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാലും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് വരെ പിതാവ് കാറോടിക്കുമ്പോൾ പാസഞ്ചര്‍ സീറ്റിലിരിക്കുമെന്ന് തൽഹ പറയുന്നു. ബർധമാൻ ജില്ലയിലെ പരാജ് ഗ്രാമത്തിലെ ഗാൽസിയിൽ മൂന്ന് അരി മില്ലുകൾ സ്വന്തമായിട്ടുള്ള ബിസിനസുകാരനാണ് ഷംസുദ്ദീൻ. വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, ദുബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്.

തൽഹ പലപ്പോഴും പിതാവിനോട് ബിഎംഡബ്ല്യു വേണമെന്ന് പറയാറുണ്ടായിരുന്നു. അര്‍ധവാര്‍ഷിക പരീക്ഷയിലെ മകന്‍റെ മികച്ച പ്രകടനത്തിൽ സന്തുഷ്ടനായ മിദ്യ ആ ആഗ്രഹം നിറവേറ്റാൻ തീരുമാനിച്ചു. മുംബൈയിലെത്തി അന്ധേരിയിലെ ഒരു ഷോറൂമിൽ നിന്ന് ബിഎംഡബ്ള്യൂ ബുക്ക് ചെയ്തു. വെള്ളിയാഴ്ച പ്രത്യേക കണ്ടെയ്നറിൽ കാർ പരാജ് ഗ്രാമത്തിൽ എത്തി.

ആഡംബര വാഹനങ്ങളോട് പ്രിയമുള്ള ആളാണ് മിദ്യ. റേഞ്ച് റോവർ, മെഴ്‌സിഡസ്, ഡിഫൻഡർ എന്നിവ അദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. അദ്ദേഹത്തിന്റെ പല കാറുകളുടെയും രജിസ്ട്രേഷൻ നമ്പറുകൾ '555' ൽ അവസാനിക്കുന്നത്.

TAGS :

Next Story