Quantcast

'ഗൂഢപദ്ധതി': കർണാടകയിലെ മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബംഗളൂരു ആർച്ച് ബിഷപ്പ്

ഞങ്ങളുമായി ബന്ധപ്പെട്ട മുസ്‍ലിം നേതാക്കളോട് ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്

MediaOne Logo

Web Desk

  • Updated:

    2022-04-16 14:28:32.0

Published:

16 April 2022 1:05 PM GMT

ഗൂഢപദ്ധതി: കർണാടകയിലെ മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് ബംഗളൂരു ആർച്ച് ബിഷപ്പ്
X

കർണാടകയിലെ മുസ്‍ലിംകൾക്കെതിരായ ആക്രമണങ്ങളെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ബെംഗളൂരു മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ആക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത കര്‍ണാടക സര്‍ക്കാറിനെതിരെയും ബിഷപ്പ് പ്രതികരിച്ചു, "കർണാടക സർക്കാരിന് കൃത്യമായ അജണ്ടയുണ്ടെന്ന് തോന്നുന്നു, മതന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണവര്‍".

ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അനുസ്മരണ ദിനമായ ദുഃഖവെള്ളിയോടനുബന്ധിച്ച് ദ ക്വിന്റിനോട് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ് മച്ചാഡോ, "മുസ്‌ലിംകളെ ദ്രോഹിക്കുന്നത് തടയാതെ സർക്കാർ കാര്യങ്ങൾ സങ്കീർണ്ണമാക്കുകയാണ്." കത്തോലിക്കാ സഭയെ പ്രതിനിധീകരിക്കുന്ന ആർച്ച് ബിഷപ്പ് സംസ്ഥാനത്ത് പീഡനം നേരിടുന്ന മുസ്‍ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഹലാൽ മാംസം ബഹിഷ്‌കരിക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കണമെന്നും ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെടുന്ന സമയത്താണ് ആർച്ച് ബിഷപ്പിന്റെ ഐക്യദാർഢ്യ പ്രസ്താവന. അടുത്തിടെ, ചില ഹിന്ദു ക്ഷേത്ര കമ്മിറ്റികളും ഉത്സവസമയങ്ങളില്‍ കടകൾ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്‍ലിം കച്ചവടക്കാരെ തടഞ്ഞിരുന്നു.

ക്രിസ്ത്യാനികളെയും മുസ്‍ലിംകളെയും ലക്ഷ്യമിടുന്നു

"ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാവരേയും ചേർത്ത് നിർത്തിക്കൊണ്ട് മാത്രമെ സംസ്ഥാന സർക്കാറിന് നല്ല ഭരണം കാഴ്ചവെക്കാൻ കഴിയൂ" എന്ന് കർണാടകയുടെ മതപരിവർത്തന വിരുദ്ധ ബില്ല് മതസ്വാതന്ത്ര്യത്തിനുള്ള കർണാടക സംരക്ഷണ ബിൽ 2021 ന് എതിരായ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള ആർച്ച് ബിഷപ്പ് പറ‍ഞ്ഞു. സംസ്ഥാനത്തെ ക്രൈസ്തവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് മതപരിവർത്തന വിരുദ്ധ ബിൽ എന്ന് ആർച്ച് ബിഷപ്പ് പ്രതികരിച്ചു.

ഭൂരിപക്ഷത്തെ മാത്രമല്ല, സമൂഹനിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷങ്ങളെയും സർക്കാർ വിശ്വാസത്തിലെടുക്കണമെന്ന് ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു. ഞങ്ങളുമായി ബന്ധപ്പെട്ട മുസ്‍ലിം നേതാക്കളോട് ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. നാമെല്ലാം ന്യൂനപക്ഷങ്ങളാണ്. ഇക്കാര്യത്തില്‍ ഞങ്ങൾ എല്ലാവരും ഒരുമിച്ചാണ്." ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ കർണാടകയുടെ വൈവിധ്യമാർന്ന സാമൂഹിക ചുറ്റുപാടുകളെ ബാധിക്കുമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.

ഹലാൽ ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ക്യാമ്പയിനെക്കുറിച്ച് ആർച്ച് ബിഷപ്പ് പറഞ്ഞു, "ഭക്ഷണം ഓരോ വ്യക്തിയുടെയും അടിസ്ഥാന അവകാശമാണ്. നമ്മൾ എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം എന്ന് ആരും നിർദ്ദേശിക്കരുത്. ഇത് മുളയിലേ നുള്ളിയില്ലെങ്കിൽ, ഭക്ഷണത്തിനുള്ള വർഗീയ ബഹിഷ്‌കരണ ആഹ്വാനങ്ങൾ മറ്റ് അടിസ്ഥാന ആവശ്യങ്ങളിലേക്കും വ്യാപിക്കുമെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

മുസ്‍ലിംകളോടുള്ള ഐക്യദാർഢ്യമായി ഏപ്രിൽ 26ന് ആർച്ച് ബിഷപ്പിന്റെ വസതിയിൽ ഇഫ്താർ വിരുന്നൊരുക്കും

"ദൈവത്തോടുള്ള ബഹുമാനാർത്ഥം" സ്ത്രീകൾ തല മറയ്ക്കുന്നത് മുസ്‍ലിംകൾക്കും ക്രിസ്ത്യാനികൾക്കും ചില ഹിന്ദുക്കൾക്കും ഇടയിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. "ആ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചതിൽ ഞാൻ ഖേദിക്കുന്നു. മുസ്‍ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കാനുള്ള ​ഗൂഢപദ്ധതിയുടെ ഭാ​ഗമാണിത്" ആർച്ച് ബിഷപ്പ് പറഞ്ഞു.

അതുപോലെ, ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നത് തടയാൻ ശ്രമിച്ചുകൊണ്ട് ദലിതർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കാൻ സർക്കാർ നേരത്തെ ശ്രമിച്ചിരുന്നു. ദരിദ്രർക്കുള്ള സ്കോളർഷിപ്പുകൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ സംഭാവനകൾ പരിശോധിക്കാൻ മതപരിവർത്തന വിരുദ്ധ ബിൽ സർക്കാരിനെ അനുവദിക്കുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story