ബംഗളൂരുവിൽ പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; യുവാവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍, വീഡിയോ
ആളുകൾ നോക്കി നിൽക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത് വീഡിയോയിൽ കാണാം

- Published:
9 May 2026 11:08 AM IST

ബംഗളൂരു: ബംഗളൂരുവിൽ തിരക്കുള്ള റോഡിൽ വച്ച് പട്ടാപ്പകൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ആളുകൾ നോക്കി നിൽക്കെ ഇത്ര വലിയൊരു ക്രൂരകൃത്യത്തിന് മുതിര്‍ന്ന പ്രതിയെ നാട്ടുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നത് വീഡിയോയിൽ കാണാം.
ഒരാൾ കറുത്ത വസ്ത്രം ധരിച്ച് ടൂവീലറിൽ വന്നിറങ്ങുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ഈ സമയം അവിടേക്ക് ഒരു സ്ത്രീ നടന്നുവരുന്നത് കാണാം. പെട്ടെന്ന് സ്കൂട്ടറിലെത്തിയ ആൾ യുവതിക്ക് മേൽ ചാടിവീണ് കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് കഴുത്തറുക്കാൻ ശ്രമിച്ചു. എന്നാൽ ഈ സമയം സ്ഥലത്തുണ്ടായിരുന്ന യുവാക്കൾ ഉടൻ തന്നെ ഇടപെടുകയും പ്രതിയെ തടയുകയും ചെയ്തു. ആക്രമണം തുടരാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിക്കുകയും കീഴ്പ്പെടുത്തുകയുമായിരുന്നു. യുവാക്കളുടെ സമയോചിതമായ ഇടപെടൽ കാരണമാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.
സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കളെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. "വീഡിയോ പകർത്തി നിൽക്കാതെ പ്രതികരിക്കാൻ തയ്യാറായ ബെംഗളൂരുവിലെ യുവാക്കളിൽ അഭിമാനം കൊള്ളുന്നു" എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
വീഡിയോ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരേസ്വരത്തിൽ നാട്ടുകാരുടെ ധീരതയെ പ്രശംസിക്കുകയാണ്. 'സമൂഹത്തെയും രാഷ്ട്രീയക്കാരെയും നന്നാക്കാൻ പൊതുജനം ഇതുപോലെ മുന്നിട്ടിറങ്ങണം' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. ഒരാൾ ധൈര്യം കാണിച്ച് മുന്നോട്ട് വന്നപ്പോൾ മറ്റുള്ളവർ ഒപ്പം ചേർന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും, ഇത്തരം കൂട്ടായ ഇടപെടലുകളാണ് നമുക്ക് ആവശ്യമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. സംഭവത്തിന്റെ പശ്ചാത്തലം എന്തായാലും, ദൂരത്തുനിന്ന് വീഡിയോ പകർത്താതെ സഹായത്തിനായി ഓടിയെത്തിയ യുവാക്കൾ മാതൃകയാണെന്നും കമന്‍റുകൾ പറയുന്നു.
Proud of you Bengaluru and these Youngsters who refused to let a lunatic b¢head his wife; instead of watching and making videos, they decide to act: pic.twitter.com/yMyg64brsB
— Mihir Jha (@MihirkJha) May 7, 2026
Adjust Story Font
16
