Quantcast

ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല; റസ്റ്ററന്റിനെതിരെ യുവാവ് കോടതിയിൽ

ഹോട്ടൽ അധികൃതരുടെ സമീപനം മാനസികമായി വേദനിപ്പിച്ചുവെന്നും അന്നേ ദിവസം മറ്റൊന്നും പാകം ചെയ്യാനായില്ലെന്നും കൃഷ്ണപ്പ

MediaOne Logo

Web Desk

  • Published:

    5 Dec 2023 5:15 PM IST

Bengaluru Man sues Restaurant over chicken less chicken biriyani
X

ചിക്കൻ ബിരിയാണിയിൽ ചിക്കനില്ല എന്നാരോപിച്ച് റസ്റ്ററന്റിനെതിരെ പരാതിയുമായി യുവാവ്. ബെംഗളുരു സ്വദേശിയായ കൃഷ്ണപ്പയാണ് പരാതിയുമായി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചിക്കൻ ഇല്ലായിരുന്നുവെന്നും ഇത് തനിക്കും ഭാര്യക്കും മാനസികമായി വേദനയുണ്ടാക്കിയെന്നും യുവാവ് പരാതിയിൽ പറയുന്നു.

വീട്ടിൽ ഗ്യാസ് തീർന്നതിനെ തുടർന്നാണ് ബെംഗളൂരു നഗരഭാവി സ്വദേശിയായ കൃഷ്ണപ്പയും ഭാര്യയും ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുന്നത്. ഏപ്രിലിലായിരുന്നു സംഭവം. ഐടിഐ ലേ ഒട്ടിലുള്ള ഹോട്ടൽ പ്രശാന്തിൽ നിന്നാണ് ഇരുവരും 150 രൂപ കൊടുത്ത് ബിരിയാണി വാങ്ങുന്നത്. ബിരിയാണിയിൽ ചിക്കൻ പീസില്ല എന്ന് കണ്ടതോടെ ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടു. അര മണിക്കൂറിനകം വേറെ പാഴ്‌സൽ എത്തിക്കാമെന്ന് ഹോട്ടലിൽ നിന്നറിയിച്ചെങ്കിലും രണ്ട് മണിക്കൂറായിട്ടും ആരും എത്തിയില്ല. പിന്നീട് സംഭവം ചൂണ്ടിക്കാട്ടി ഹോട്ടലിന് കൃഷ്ണപ്പ നോട്ടീസ് അയച്ചെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് കോടതിയെ സമീപിക്കാൻ കൃഷ്ണപ്പ തീരുമാനിക്കുന്നത്.

ഹോട്ടൽ അധികൃതരുടെ സമീപനം മാനസികമായി വേദനിപ്പിച്ചുവെന്നും അന്നേ ദിവസം മറ്റൊന്നും പാകം ചെയ്യാനായില്ലെന്നും നഷ്ടപരിഹാരം വേണമെന്നും കൃഷ്ണപ്പ കോടതിയെ ബോധിപ്പിച്ചു. കോടതിയിൽ കൃഷ്ണപ്പ സ്വന്തമായാണ് കേസ് വാദിച്ചത്. പരാതി സത്യസന്ധമാണെന്ന് നിരീക്ഷിച്ച കോടതി 1000 രൂപ നഷ്ടപരിഹാരവും ബിരിയാണിയുടെ വിലയായ 150 ഹോട്ടൽ കൃഷ്ണപ്പയ്ക്ക് നൽകാൻ ഉത്തരവിട്ടു.

TAGS :

Next Story