Quantcast

തിരക്കേറിയ റോഡ്, നിയന്ത്രണം വിട്ട സ്കൂട്ടര്‍ കാറിന്‍റെ പിന്‍ഭാഗത്തിടിച്ചു; ഞെട്ടിപ്പിച്ച് കാറുടമയുടെ പ്രതികരണം!

ബംഗളൂരുവിൽ നിന്നുള്ള ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-03-24 07:49:54.0

Published:

24 March 2026 1:17 PM IST

തിരക്കേറിയ റോഡ്, നിയന്ത്രണം വിട്ട സ്കൂട്ടര്‍ കാറിന്‍റെ പിന്‍ഭാഗത്തിടിച്ചു; ഞെട്ടിപ്പിച്ച് കാറുടമയുടെ പ്രതികരണം!
X

ബംഗളൂരു: റോഡപകടങ്ങൾ പലപ്പോഴും വലിയ വാക്കേറ്റങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകാറുള്ള നമ്മുടെ നാട്ടിൽ ഒരു കാറുടമയുടെ പ്രതികരണമാണ് നെറ്റിസൺസിനെ ഞെട്ടിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

മെട്രോ നഗരത്തിലെ തിരക്കേറിയ റോഡിൽ വച്ചാണ് സംഭവം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ മുന്നിൽ പോവുകയായിരുന്ന ബെലനോ കാറിന്‍റെ പിന്നിലിടിക്കുകയായിരുന്നു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ കാറുടമകൾ ദേഷ്യപ്പെടുകയോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വഴക്കിടുകയോ ചെയ്യുകയാണ് പതിവ്. എന്നാൽ ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്.

ഉടമ വണ്ടിയിൽ നിന്നും ഇറങ്ങി വന്ന് ഒട്ടും ദേഷ്യപ്പെടാതെ സ്കൂട്ടർ യാത്രികനോട് സംസാരിച്ചു. യുവാവിന് പരിക്കൊന്നും പറ്റിയിട്ടില്ലല്ലോ എന്ന് ചോദിച്ചറിഞ്ഞു.കാറിനുണ്ടായ കേടുപാടുകൾക്ക് പണം ചോദിക്കുന്നതിന് പകരം, യുവാവിനെ ആശ്വസിപ്പിച്ച് വിടുകയാണ് അദ്ദേഹം ചെയ്തത്.

നിരവധി പേരാണ് കാറുടമയെ സംയമനത്തോടെയുള്ള പെരുമാറ്റത്തെ അഭിനന്ദിച്ചത്. ഇന്ന് ഇന്ത്യൻ റോഡുകളിൽ ഇത്രയും ക്ഷമ കാണുന്നത് എത്ര അപൂർവമാണെന്ന് പലരും ചൂണ്ടിക്കാട്ടി.ചെറിയ തട്ടലുകൾ പോലും വലിയ അടിപിടിയിൽ കലാശിക്കുന്ന ഇന്നത്തെ കാലത്ത് ഇത്തരം മനുഷ്യത്വം കാണിക്കുന്നത് വലിയ കാര്യമാണെന്ന് പലരും കുറിച്ചു.ബംഗളൂരു പോലെയുള്ള മെട്രോ നഗരങ്ങളിലെ ട്രാഫിക് ബ്ലോക്കിൽ ആളുകളുടെ ക്ഷമ നശിക്കാറുള്ളപ്പോൾ, കാറുടമ കാണിച്ച ക്ഷമ മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

എന്നാൽ കാറുടമയെ പ്രശംസിച്ചെങ്കിലും അശ്രദ്ധമായ ഡ്രൈവിങ് വര്‍ധിച്ചുവരുന്നതായി പലരും അഭിപ്രായപ്പെട്ടു. സ്കൂട്ടർ യാത്രക്കാരൻ കാൽനടയാത്രക്കാർക്ക് മാത്രമുള്ള നടപ്പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഗതാഗത നിയമ ലംഘനം മാത്രമല്ല, പൊതു സുരക്ഷയ്ക്ക് ഗുരുതരമായ അപകടങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

TAGS :

Next Story