Quantcast

മൈക്രോസോഫ്റ്റ്, മീഷോ തുടങ്ങി 20ലധികം കമ്പനികൾ നിരസിച്ചു; ഇപ്പോൾ ഗൂഗിളിൽ ജോലി, സ്വപ്ന ജോലിയിലേക്ക് എത്തിയ വഴികളെക്കുറിച്ച് ബെംഗളൂരു ടെക്കി

തന്‍റെ പരാജയങ്ങൾ ആരും കണ്ടില്ലെന്നും ഇപ്പോൾ വിജയിച്ചപ്പോൾ അതിനെ 'ഭാഗ്യം' എന്ന് വിളിക്കുന്നത് ശരിയല്ലെന്നും നമൻ പറയുന്നു

MediaOne Logo

ജെയ്സി തോമസ്

  • Updated:

    2026-04-20 08:11:44.0

Published:

20 April 2026 1:40 PM IST

മൈക്രോസോഫ്റ്റ്, മീഷോ തുടങ്ങി 20ലധികം കമ്പനികൾ നിരസിച്ചു; ഇപ്പോൾ ഗൂഗിളിൽ ജോലി, സ്വപ്ന ജോലിയിലേക്ക് എത്തിയ വഴികളെക്കുറിച്ച് ബെംഗളൂരു ടെക്കി
X

ബെംഗളൂരു: സര്‍ക്കാര്‍ ജോലിയോ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയോ ലഭിച്ചാൽ അത് ഭാഗ്യം കൊണ്ടാണെന്ന് പലരും പറയാറുണ്ട്. എന്നാൽ അതിന് പിന്നിലെ വര്‍ഷങ്ങൾ നീണ്ട പരിശ്രമവും അധ്വാനവും ആരുടെയും ശ്രദ്ധയിൽ പെടാറില്ല. ഗൂഗിളിൽ ജോലി ലഭിക്കുന്നത് വെറും ഭാഗ്യം കൊണ്ടാണെന്ന് പറയുന്നവർക്ക് ചുട്ട മറുപടി നൽകുകയാണ് ബെംഗളൂരുവിലെ ടെക്കി നമൻ കുമാർ ഗൗതം. താൻ ഇന്ന് അനുഭവിക്കുന്ന വിജയത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമവും നിരവധി നിരസിക്കലുകളും ഉണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.

ഗൂഗിളിൽ ജോലി ലഭിക്കുന്നതിന് മുൻപ് മൈക്രോസോഫ്റ്റ്, മീഷോ തുടങ്ങി 20ലധികം കമ്പനികൾക്ക് അപക്ഷേ അയച്ചിരുന്നുവെന്നും എന്നാൽ ഈ കമ്പനികളിലൊന്നും തനിക്ക് അവസരം ലഭിച്ചിരുന്നില്ലെന്നും നമൻ പറയുന്നു. ഇതോടൊപ്പം മൈക്രോസോഫ്റ്റ്, അഡോബ്, മീഷോ, ബുക്കിംഗ്.കോം തുടങ്ങിയ കമ്പനികളിൽ നിന്ന് ലഭിച്ച 20-ലധികം നിരസിക്കൽ കത്തുകളുടെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കിട്ടു.

തന്‍റെ പരാജയങ്ങൾ ആരും കണ്ടില്ലെന്നും ഇപ്പോൾ വിജയിച്ചപ്പോൾ അതിനെ 'ഭാഗ്യം' എന്ന് വിളിക്കുന്നത് ശരിയല്ലെന്നും നമൻ പറയുന്നു.താൻ നടത്തിയ കഠിനാധ്വാനവും ഉറക്കമില്ലാത്ത രാത്രികളും ആരും ശ്രദ്ധിച്ചിട്ടില്ല. ഭാഗ്യത്തേക്കാൾ ഉപരി കൃത്യമായ പ്ലാനിംഗും തയ്യാറെടുപ്പുമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭാഗ്യത്തിനായി കാത്തിരിക്കാതെ സ്വന്തം കഴിവ് വർദ്ധിപ്പിക്കാനും ലക്ഷ്യത്തിനായി പ്രയത്നിക്കാനും അദ്ദേഹം യുവതലമുറയെ ഉപദേശിക്കുന്നു.

TAGS :

Next Story