Quantcast

'ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മുസ്‍ലിങ്ങൾ ചോദിക്കുന്നത്, പക്ഷേ...'; വിശദീകരണവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി

'സ്വാതന്ത്രസമരകാലത്ത് പോലും ആളുകൾക്ക് ഗീത പ്രചോദനം നൽകിയിരുന്നു'

MediaOne Logo

Web Desk

  • Published:

    21 Sep 2022 3:05 PM GMT

ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മുസ്‍ലിങ്ങൾ ചോദിക്കുന്നത്, പക്ഷേ...; വിശദീകരണവുമായി കർണാടക വിദ്യാഭ്യാസ മന്ത്രി
X

ബംഗളൂരു: അടുത്ത അധ്യയന വർഷം മുതൽ കർണാടകയിൽ ഭഗവദ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ്. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത ഇനി പഠിപ്പിക്കുമെന്നാണ് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

'ഗീത പഠിപ്പിക്കാമെങ്കിൽ എന്തുകൊണ്ട് ഖുർആൻ പഠിപ്പിച്ചുകൂടാ എന്നാണ് മുസ്‍ലിങ്ങൾ ചോദിക്കുന്നത്. എന്നാൽ ഖുർആൻ മതഗ്രന്ഥമാണെന്നും ഭഗവദ്ഗീത മതഗ്രന്ഥമല്ലെന്നും മന്ത്രി വ്യക്തമാക്കി. അത് ദൈവത്തെ ആരാധിക്കുന്നതിനെക്കുറിച്ചോ ഏതെങ്കിലും മതപരമായ ആചാരങ്ങളെയോ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ ഖുർആൻ അങ്ങനെയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഭഗവദ്ഗീത ഒരു മതഗ്രന്ഥമല്ല. ഭഗവദ് ഗീത വിദ്യാർഥികളെ ധാർമിക കാര്യങ്ങൾ പ്രചോദിപ്പിക്കുന്നതാണ്. സ്വാതന്ത്രസമരകാലത്ത് പോലും ആളുകൾക്ക് ഗീത പ്രചോദനം നൽകിയിരുന്നെന്നു നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകളിൽ ധാർമിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭഗവദ്ഗീത പഠിപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്.സർക്കാർ ഇതിനകം ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വിവിധ തല്പരകക്ഷികളുടെ ശുപാർശകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ ഡിസംബർ മുതൽ ക്ലാസ് മുറികളിൽ ഗീതാധ്യാപനം പഠിപ്പിക്കുമെന്നും നിയമസഭയിലാണ് അദ്ദേഹം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പറഞ്ഞു.

ഇതിന് പുറമെ കർണാടകയിലെ പ്രാദേശിക രാജാക്കന്മാരെയും നാടുകളെ കുറിച്ചുള്ള അധ്യായങ്ങളും ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങൾ വീണ്ടും പരിഷ്‌കരിക്കുമ്പോൾ ജില്ലകളുടെ പ്രാദേശിക ചരിത്രം കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കും. . 6 മുതൽ 10 വരെ ക്ലാസുകളിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിൽ പ്രാദേശിക രാജാക്കന്മാരെക്കുറിച്ചുള്ള അധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വിദ്യാർഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. 'വിദ്യാർഥികളെ സ്‌കൂളുകളിൽ ഭഗവദ് ഗീതയോ ഖുര്‍ആനോ ബൈബിളോ പഠിപ്പിക്കാം, എന്നാൽ സ്‌കൂളുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായിരിക്കണം സർക്കാരിന്റെ മുൻഗണന. അതായിരിക്കണം പ്രാഥമിക മുദ്രാവാക്യം. സ്‌കൂളുകളിൽ വിശുദ്ധ ഗ്രന്ഥം ധാർമ്മിക വിദ്യാഭ്യാസമായി പഠിപ്പിക്കുന്നതിൽ ഞങ്ങളുടെ പാർട്ടിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story