Quantcast

''ഹിന്ദു കുടുംബങ്ങളിൽ ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണം''; ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി

ഹിന്ദുക്കൾ വിവാഹത്തിന്റെ യഥാർഥ ലക്ഷ്യം ഓർക്കണമെന്നും മോഹന്‍ഭാഗവത് പറഞ്ഞു

MediaOne Logo

ലിസി. പി

  • Updated:

    2026-02-18 09:35:18.0

Published:

18 Feb 2026 11:24 AM IST

ഹിന്ദു കുടുംബങ്ങളിൽ ചുരുങ്ങിയത് മൂന്ന് കുട്ടികൾ വേണം; ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി
X

ലഖ്‌നൗ: ഹിന്ദു കുടുംബങ്ങളില്‍ കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുക്കൾ വിവാഹത്തിന്റെ യഥാർഥ ലക്ഷ്യം ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ നടന്ന സാമൂഹിക ഐക്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

നിലവിൽ ഭീഷണികളൊന്നുമില്ലെങ്കിലും ഹിന്ദു സമൂഹം ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും ഭാഗവത് പറഞ്ഞു. ഹിന്ദു ജനസംഖ്യ കുറയുന്നതിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ജനനനിരക്ക് ശരാശരി മൂന്നിന് താഴെയുള്ള സമൂഹങ്ങൾ ഭാവിയിൽ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നവദമ്പതികളെ ഈ വസ്തുതയെക്കുറിച്ച് ബോധവൽക്കരിക്കണമെന്നും ഭാഗവത് കൂട്ടിച്ചേർത്തു. വിവാഹത്തിന്റെ യഥാർഥ ലക്ഷ്യം തലമുറകളെ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ്. അല്ലാതെ കേവലം വ്യക്തിപരമായ ആഗ്രഹങ്ങൾ പൂർത്തീകരിക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീശക്തി കുടുംബത്തിന്റെ അടിത്തറയാണ്. സ്ത്രീകളെ ദുർബലരായി കാണരുത്, സ്വയം പ്രതിരോധ പരിശീലനം നൽകണം. ഭാരതീയ പാരമ്പര്യത്തിൽ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനമാണുള്ളതെന്നും ശാരീരിക സൗന്ദര്യത്തേക്കാൾ പരിപാലന ഗുണങ്ങളെയാണ് വിലമതിക്കുന്നതെന്നും ഭാഗവത് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സാമൂഹിക ഐക്യം തകർക്കാൻ യുഎസ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. പൗരന്മാർക്കിടയിൽ ജാഗ്രതയും വിശ്വാസവും വർധിപ്പിക്കണം. അനധികൃത കുടിയേറ്റം രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും ഇത്തരക്കാർക്ക് യാതൊരു കാരണവശാലും തൊഴിൽ നൽകാൻ പാടില്ലെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേർത്തു.

TAGS :

Next Story