ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിക്കെതിരായ ആസിഡ് ആക്രമണത്തിൽ വീണ്ടും ട്വിസ്റ്റ്; വിദ്യാർഥിനിയുടെ പിതാവ് കസ്റ്റഡിയിൽ
ഇന്നലെയാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്

ഡൽഹി: ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർഥിനിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തിൽ വീണ്ടും ട്വിസ്റ്റ്. വിദ്യാർഥിനിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ കേസിൽ പെടുത്താൻ വേണ്ടിയുള്ള നാടകം ആയിരുന്നു ആസിഡ് ആക്രമണമെന്നാണ് പിതാവിന്റെ മൊഴി.
പെൺകുട്ടിക്കെതിരെയും പൊലീസ് കേസെടുക്കും. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതയുണ്ട്. ഇന്നലെയാണ് കോളജിലേക്ക് പോകും വഴി രണ്ടാംവർഷ ബിരുദ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നൽകിയത്. ലക്ഷ്മിഭായ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിയുടെ കൈയ്യിലും വയറിലും പൊള്ളലേറ്റു. മനപ്പൂർവ്വം പൊള്ളലേൽപ്പിച്ചതാണെന്നും സംശയമുണ്ട്.
Next Story
Adjust Story Font
16

