Quantcast

സംവരണ പരിധി ഉയർത്തുന്ന ബില്‍ ഇന്ന് ബിഹാർ നിയമസഭയിൽ

SC,ST,OBC,EBC വിഭാഗങ്ങളുടെ സംവരണമാണ് വർധിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Nov 2023 2:07 AM GMT

bihar assembly
X

ബിഹാര്‍ നിയമസഭ

പറ്റ്ന: സംവരണ പരിധി ഉയർത്തുന്ന ബില്ല് ഇന്ന് ബിഹാർ നിയമസഭയിൽ അവതരിപ്പിക്കും. ജാതി സർവേയുടെ അടിസ്ഥാനത്തിലാണ് നടപടി. SC,ST,OBC,EBC വിഭാഗങ്ങളുടെ സംവരണമാണ് വർദ്ധിപ്പിക്കുന്നത്. ബിഹാറിലെ 34 ശതമാനം കുടുംബങ്ങളുടെയും ദിവസേനയുള്ള വരുമാനം 200 രൂപ എന്നാണ് ജാതി സർവെയിൽ തെളിഞ്ഞത് . 94 ലക്ഷം കുടുംബങ്ങളുടെ വരുമാനം പ്രതിമാസം 6000 രൂപയിൽ താഴെയാണ് എന്ന് വ്യക്തമായതോടെയാണ് പരിഹാര നടപടികൾ ആരംഭിച്ചത്.

സംവരണ പരിധി 65 ശതമാനത്തിലേക്ക് ഉയർത്തുന്ന ബില്ലാണ് കൊണ്ടുവന്നാണ് പരിഹാരത്തിനു ശ്രമിക്കുന്നത്. ജനസംഖ്യയിൽ 19 .7 ശതമാനമുള്ള പട്ടിക ജാതി വിഭാഗത്തിന് നിലവിൽ 19 ശതമാനമാണ് സംവരണം . ഈ പരിധി 20 ആക്കി ഉയർത്തും . 1 പോയിന്‍റ് 7 ശതമാനം ജനസംഖ്യയുള്ള പട്ടിക വർഗത്തിന്‍റെ സംവരണം ഇരട്ടിയാക്കും . ഒബിസി ക്വാട്ട 43 ശതമാനമാക്കും . പിന്നാക്കക്കാരിൽ അതീവ ദരിദ്രരായവർക്ക് 18 ശതമാനം സംവരണം ഉറപ്പ് നൽകുന്നു എന്നതാണ് പുതിയ ബില്ലിന്‍റെ പ്രത്യേകത. ജനസംഖ്യയുടെ 14 ശതമാനം കുടിലുകളിലാണ് കഴിയുന്നത്.

5 ശതമാനത്തിനു മാത്രമാണ് സ്വന്തമായി വാഹനമുള്ളത്. ഈ സാമൂഹ്യ അസമത്വം ഇല്ലാതാക്കാനുള്ള നടപടിയാണ് ബില്ലിലൂടെ സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. സംവരണ പരിധി 50 ശതമാനമായി സുപ്രിംകോടതി നേരത്തെ നിജപ്പെടുത്തിയിരുന്നു. അതീവ ദരിദ്രരായ ജനങ്ങളെ മുഖ്യധാരയിൽ എത്തിക്കാൻ സംവരണം പരിധി വർധിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നാണ് സർക്കാർ നിലപാട്. ഒബിസി സ്നേഹം വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിൽ കൂടിയുണ്ടെന്ന് തെളിയിച്ചു ശക്തമായ രാഷ്ട്രീയ ആയുധം കൂടിയാക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി നിതീഷ് കുമാർ.

TAGS :

Next Story