Quantcast

വിവാഹവേദിയില്‍ കത്തികളുമായി അതിഥികളുടെ നൃത്തം; ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊന്നു

ഒന്നിലധികം തവണ കുത്തേറ്റ ലാലന്‍ രക്തം വാര്‍ന്നാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    25 May 2023 10:42 AM IST

Bihar murder
X

പ്രതീകാത്മക ചിത്രം

പറ്റ്ന: വിവാഹവേദിയില്‍ കത്തികളുമായി നൃത്തം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബിഹാറിലെ സുപോള്‍ ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലാലന്‍ മുഖിയ എന്ന യുവാവാണ് മരിച്ചത്. ഒന്നിലധികം തവണ കുത്തേറ്റ ലാലന്‍ രക്തം വാര്‍ന്നാണ് മരിച്ചത്.

ജില്ലയിലെ സദർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗോരിയരി തോല ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ വച്ച് വരന്‍റെ ഭാഗത്തു നിന്നുള്ള അതിഥികള്‍ കയ്യില്‍ കത്തിയും പിടിച്ച് നൃത്തം ചെയ്തത് വധുവിന്‍റെ ഭാഗത്തുനിന്നുള്ളവര്‍ ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലാലനെ മരിക്കുന്നതു വരെ കത്തി കൊണ്ട് കുത്തിയെന്ന് സുപോള്‍ പൊലീസ് പറഞ്ഞു. മുഖിയയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സദർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടർമാർ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ലാലന്‍റെ പിതാവ് മുനേശ്വർ മുഖിയ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

TAGS :

Next Story