വീട് പണിയാൻ 25 ലക്ഷം വേണം; അമ്മയും കാമുകനും ചേര്‍ന്ന് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി വൻതുക മോചനദ്രവ്യം ആവശ്യപ്പെട്ടു
ബബിതാ ദേവിയും സുഹൃത്ത് നിതീഷ് കുമാറും ചേര്‍ന്നാണ് യുവതിയുടെ മകനായ ആദിത്യ കുമാറിനെ(13) തട്ടിക്കൊണ്ടുപോയത്

പട്ന: സ്വന്തമായി ഒരു വീടുണ്ടാക്കാൻ അമ്മയും കാമുകനും ചേർന്ന് സ്വന്തം മകനെ തട്ടിക്കൊണ്ടുപോയി. ബിഹാറിലെ ഛപ്ര ജില്ലയിലാണ് സംഭവം. കുടുംബാംഗങ്ങളിൽ നിന്നും 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു.
ബബിതാ ദേവിയും സുഹൃത്ത് നിതീഷ് കുമാറും ചേര്‍ന്നാണ് യുവതിയുടെ മകനായ ആദിത്യ കുമാറിനെ(13) തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അമ്മാവന്‍ പൊലീസിൽ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നതെന്ന് സരൺ സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) കുമാർ ആശിഷ് പറഞ്ഞു. 25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കുട്ടിയെ കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ ബബിതക്ക് തട്ടിക്കൊണ്ടുപോകലിൽ പങ്കുള്ളതായി പൊലീസിന് മനസിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് നിതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. പട്‌നയിൽ തടവിലായിരുന്ന ആദിത്യ കുമാറിനെ പോലീസ് കണ്ടെത്തി മോചിപ്പിക്കുകയും ചെയ്തു.
Adjust Story Font
16

