Quantcast

'ഞങ്ങളുടെ പ്രധാനമന്ത്രിയെ അങ്ങനെ വിമർശിക്കാൻ ആർക്കും അവകാശമില്ല'; മോദിക്ക് പിന്തുണയുമായി കോൺഗ്രസ്

യു.എൻ രക്ഷാസമിതിയിൽ പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് കോൺഗ്രസ് വിമർശം

MediaOne Logo

Web Desk

  • Updated:

    2022-12-18 11:13:42.0

Published:

18 Dec 2022 11:12 AM GMT

ഞങ്ങളുടെ പ്രധാനമന്ത്രിയെ അങ്ങനെ വിമർശിക്കാൻ ആർക്കും അവകാശമില്ല; മോദിക്ക് പിന്തുണയുമായി കോൺഗ്രസ്
X

റായ്പൂർ: പാകിസ്താൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ യു.എൻ രക്ഷാസമിതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിമർശനത്തിനെതിരെ കോൺഗ്രസ്. ഞങ്ങളുടെ പ്രധാനമന്ത്രിയെക്കുറിച്ച് ആർക്കും അങ്ങനെയൊരു പരാമർശം നടത്താൻ അവകാശമില്ല. ബിലാവലിന് ചുട്ടമറുപടി നൽകണമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ പ്രതികരിച്ചു.

ബിലാവൽ ഭൂട്ടോ നടത്തിയ പ്രസ്താവനയെ അപലപിക്കുന്നു. ഇതിനു ചുട്ട മറുപടി നൽകണം. ഞങ്ങളുടെ പ്രധാനമന്ത്രിയെക്കുറിച്ച് അത്തരമൊരു പരാമർശം നടത്താൻ ആർക്കും അവകാശമില്ല. വ്യത്യസ്ത പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത്. എന്നാൽ, ഇത് ഞങ്ങളുടെ രാജ്യത്തിന്റെ കാര്യമാണ്. മോദി ഞങ്ങളുടെ പ്രധാനമന്ത്രിയാണ്-ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.

പാകിസ്താൻ ഭീകരവാദ സംഘങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ വിമർശത്തോടായിരുന്നു ബിലാവൽ ഭൂട്ടോയുടെ പ്രതികരണം. ഉസാമാ ബിൻലാദന് താവളമൊരുക്കുകയും അയൽരാജ്യത്തിന്റെ പാർലമെന്റ് ആക്രമിക്കുകയും ചെയ്ത പാകിസ്താന് രക്ഷാസമിതിയിൽ ധർമോപദേശം നടത്താൻ അവകാശമില്ലെന്നായിരുന്നു ജയശങ്കർ വ്യക്തമാക്കിയത്.

എന്നാൽ, ഗുജറാത്ത് കലാപം ചൂണ്ടിക്കാട്ടി മോദിക്കെതിരെ കടുത്ത പരാമർശങ്ങളുമായാണ് ബിലാവൻ ഭൂട്ടോ തിരിച്ചടിച്ചത്. 'ഉസാമാ ബിൻലാദൻ മരിച്ചു. എന്നാൽ, ഗുജറാത്തിലെ കശാപ്പുകാരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അയാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്' എന്നായിരുന്നു ഭൂട്ടോയുടെ വിമർശനം.

പരാമർശങ്ങൾക്കെതിരെ വലിയ തോതിൽ വിമർശനം ഉയർന്നിട്ടുണ്ട്. സംസ്‌കാരമില്ലാത്ത പരാമർശങ്ങളാണ് പാക് വിദേശകാര്യ മന്ത്രി നടത്തിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ച്ചി പ്രതികരിച്ചു. പാകിസ്താൻ ഉസാമാ ബിൻലാദനെ രക്തസാക്ഷിയാക്കി വാർത്തിപ്പാടുകയാണെന്നും ബാഗ്ച്ചി ആരോപിച്ചു.

Summary: Senior Congress leader and Chhattisgarh chief minister Bhupesh Baghel blasts Bilawal Bhutto over his controversial remarks against PM Narendra Modi, says 'he's our Prime Minister despite differences'

TAGS :

Next Story