Quantcast

എപ്സ്റ്റീൻ ഫയൽസ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല

പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2026-02-17 08:08:20.0

Published:

17 Feb 2026 12:10 PM IST

എപ്സ്റ്റീൻ ഫയൽസ് വിവാദം; എഐ ഇംപാക്ട് ഉച്ചകോടിയിൽ ബിൽഗേറ്റ്സ് പങ്കെടുക്കില്ല
X

ഡൽഹി: ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പങ്കെടുത്തേക്കില്ല. എപ്സ്റ്റീൻ ഫയലിൽ ബിൽഗേറ്റ്സിന്‍റെ പേര് പരാമർശിക്കപ്പെട്ടാണ് പിന്മാറ്റത്തിന് കാരണം. പങ്കെടുക്കുന്ന പ്രമുഖരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തിന്‍റെ പേര് ഒഴിവാക്കി. ബിൽഗേറ്റ്സ് പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ്‌ വിമർശിച്ചിരുന്നു. നിർമിത ബുദ്ധിയുടെ വളർച്ചയിൽ ഇന്ത്യയെ പ്രധാന നിക്ഷേപ കേന്ദ്രമാക്കി മാറ്റുക ലക്ഷ്യംവെച്ചാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അതിനിടെ ഉച്ചകോടിക്ക് നേരെ സൈബർ ഭീഷണി ഉണ്ടായി. പങ്കെടുക്കില്ലെന്ന റിപ്പോർട്ട്‌ ഗേറ്റ്സ് ഫൗണ്ടേഷൻ വക്താവ് തള്ളി .

TAGS :

Next Story