Quantcast

ബിരേന്ദര്‍ സിങും ഭാര്യയും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു

MediaOne Logo

Web Desk

  • Updated:

    2024-04-09 12:32:35.0

Published:

9 April 2024 12:26 PM GMT

Birender Singh and his wife left  BJP  and join congress
X

ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ബിരേന്ദര്‍ സിങും മുന്‍ എം.എല്‍.എയും അദ്ദേഹത്തിന്റെ ഭാര്യയുമായ പ്രേംലതയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ചടങ്ങില്‍ അജയ് മാക്കാന്‍, മുകുള്‍ വാനിക്, പവന്‍ ഖേര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

മകന്‍ ബ്രിജേന്ദ്ര സിങ് ബി.ജെ.പിയില്‍ നിന്നും രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന് ശേഷമാണ് ബിരേന്ദര്‍ സിങിന്റെ പാര്‍ട്ടി മാറ്റം. നാല് ശതാബ്ദത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷം 10 വര്‍ഷം മുമ്പാണ് ബിരേന്ദര്‍ സിംഗ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഗുസ്തി താരങ്ങളുടെ സമരത്തെ തുടര്‍ന്ന് ബി.ജെ.പിയുമായി അകല്‍ച്ചയിലായിരുന്നു അദ്ദേഹം. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബിരേന്ദര്‍ സിങിന് സീറ്റ് നിഷേധിക്കുകയും ചെയ്തതോടെ അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.

'ഞാന്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് രാജിക്കത്ത് അയച്ചു. 2014 മുതല്‍ 2019 വരെ എം.എല്‍.എ ആയിരുന്ന എന്റെ ഭാര്യ പ്രേംലതയും പാര്‍ട്ടി വിട്ടു. നാളെ ഞങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന്' ബിരേന്ദര്‍ സിങ് നേരത്തെ അറിയിച്ചിരുന്നു.

ഒന്നാം മോദി സര്‍ക്കാറില്‍ ഉരുക്ക് വ്യവസായം, പഞ്ചായത്ത് രാജ്, റൂറല്‍ ഡെവലപ്മെന്റ് എന്നീ വകുപ്പുകള്‍ ബിരേന്ദര്‍ സിങ് വഹിച്ചിരുന്നു.

TAGS :

Next Story